ആണവ പരിപാടികളെ സംബന്ധിച്ച് ഇറാനെതിരെ വോട്ടു ചെയ്തതിന്റെ പേരിൽ ഇന്ത്യയുമായുളള നിർദ്ദിഷ്‌ട ഗ്യാസ്‌ലൈൻ പദ്ധതിയിൽ നിന്നും പിൻവാങ്ങില്ലെന്ന് ഇറാൻ എണ്ണവകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഇറാനെതിരെയുളള പ്രമേയത്തിൽ ചൈന, റഷ്യ, ദക്ഷിണാഫ്രിക്ക എന്നീ രാഷ്‌ട്രങ്ങൾ വിട്ടുനിന്നിട്ടും ഇന്ത്യ അമേരിക്കയോടൊപ്പം വോട്ടുചെയ്യുകയായിരുന്നു.
മറുപുറംഃ കല്ല്യാണം ക്ഷണിക്കാൻ പോയ അമ്മാവൻ ആൽത്തറയിലിരുന്നു അരിയാസുണ്ട കളിച്ചതുപോലെയാണ് നമ്മുടെ പ്രധാനമന്ത്രിയുടെ കാര്യം. അമേരിക്ക കണ്ടപ്പോൾ അന്തംവിട്ട് വോട്ടുചെയ്‌തെങ്കിലും വാക്കിനു വ്യവസ്ഥയുളള ഇറാൻകാർ കാലുമാറിയില്ല. റഷ്യയ്‌ക്കും ചൈനയ്‌ക്കും ഇല്ലാത്ത എന്ത് പ്രതിബദ്ധതയാണാവോ ഇന്ത്യൻ ഭരണകൂടത്തിന്റെ തലയിൽ. എത്ര നല്ലപിളള ചമഞ്ഞാലും ‘പണി’ തരേണ്ട സമയത്ത് അമേരിക്ക കൃത്യമായിതന്നെ പണിതോളും.
Generated from archived content: news1_sept30_05.html