മുൻമന്ത്രിയും യു.ഡി.എഫ് നേതാവുമായ എം.വി രാഘവന്റെ സ്വഭാവമാണ് പരിയാരം മെഡിക്കൽ കോളേജ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് കാരണമെന്ന് സഹകരണവകുപ്പു മന്ത്രി ജി. സുധാകരൻ കുറ്റപ്പെടുത്തി. ഈ സ്വഭാവമാണ് രാഘവന് ജനശ്രദ്ധ നേടിക്കൊടുത്തത്. അത് രാഘവന് ഉപേക്ഷിക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
മറുപുറം ഃ ഹല്ല… ഇതാരാ സ്വാമി മിണ്ടാവ്രതനാണോ ഈ പറഞ്ഞത്… ചാനലുകാരായ ചാനലുകാരെല്ലാം മന്ത്രി സുധാകരന്റെ പിറകെ ഒരു കോമിക്കോള പരിപാടിക്കായി ഓടി നടക്കുന്നത് ഏത് സ്വഭാവമഹിമ വച്ചുകൊണ്ടാണ്. എന്തായാലും രാഘവന്റെ സ്വഭാവം കൊണ്ട് പത്തിരുന്നൂറ് കള്ളവോട്ടുകളല്ലേ ഇടതുപെട്ടിയിൽ വീണത്. ഇപ്പോൾ കോടതിയിൽ കിടന്ന് ബ…ബ…ബ…. അടിക്കുകയല്ലേ… ആനമന്താ… ഉണ്ണിമന്തനെ ചൊറിയല്ലേ…
Generated from archived content: news1_sept29_07.html