നാരായണസ്വാമിക്ക്‌ പക്വതയില്ല ഃ ജോസഫ്‌

രാജുനാരായണസ്വാമിക്ക്‌ പക്വതയില്ലെന്ന്‌ പി.ജെ ജോസഫ്‌ എം.എൽ.എ. സ്വാമിക്ക്‌ മീഡിയാ ക്രേസ്‌ ആണ്‌. താൻ പരസ്യമായി മാത്രമേ സ്വാമിക്കെതിരെ പരാതി പറഞ്ഞിട്ടുള്ളൂ. കളക്ടർ എന്ന രീതിയിൽ യാ​‍ൊതാരു പ്രവർത്തനവും നടത്തിയിട്ടില്ല. എം.എൽ.എ ഫണ്ട്‌ കളക്ടർ പിടിച്ചുവച്ചു. എങ്കിലും കളക്ടർ സ്ഥാനത്തുനിന്നും സ്വാമിയെ മാറ്റണമെന്ന്‌ താൻ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും ജോസഫ്‌ പറഞ്ഞു.

മറുപുറം ഃ എന്തുമാത്രം പക്വതയുള്ള ആളാണ്‌ ഈ പറയുന്നത്‌. ഇത്രയും പെറുക്കിത്തരം കാട്ടിയ കളക്ടറെ മാറ്റാൻ ആവശ്യപ്പെട്ടില്ലെന്നാണ്‌ മഹാന്റെ അവകാശവാദം. അതിനു തന്നെ കൊടുക്കണം പെരടിക്ക്‌ രണ്ടടി. ആകാശത്തായാലും ഭൂമിയിലായാലും പരസ്യമായി മാത്രം ‘പ്രതികരിക്കുന്ന’ ജോസഫിനെപോലുള്ളവർ വാഴുന്ന ദേശത്ത്‌ സ്വാമിയായാലും ആസാമിയായാലും ഗതി ഇതൊക്കെ തന്നെ. തല്ല്‌ ചെണ്ടയ്‌ക്കും കാശ്‌ മാരാർക്കും.

Generated from archived content: news1_sept27_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here