ശബരിമല അയ്യപ്പവിഗ്രഹത്തെ സ്പർശിച്ചുവെന്ന നടി ജയമാലയുടെ വെളിപ്പെടുത്തലിനും തുടർന്നുണ്ടായ വിവാദങ്ങൾക്കും പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്. ദേവപ്രശ്‌നം നടത്തിയ പരപ്പനങ്ങാടി ഉണ്ണികൃഷ്‌ണപണിക്കരും നടി ജയമാലയും തമ്മിൽ അടുത്ത പരിചയം ഉണ്ടായിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ നടി ജയമാലയുമായി പരിചയം ഇല്ലെന്നാണ് പണിക്കർ പറഞ്ഞിരുന്നത്. തന്ത്രിയും ദേവസ്വം ബോർഡും തമ്മിലുളള അഭിപ്രായഭിന്നതയാണ് വിവാദത്തിന് കാരണമായതെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
മറുപുറംഃ ജയമാലയും പണിക്കരും ഏതാണ്ട് കുടുങ്ങിയെന്ന് വ്യക്തം. പക്ഷെ അണിയറയ്‌ക്കുപിന്നിലെ വീരഭദ്രന്മാർ ഇപ്പോഴും കെങ്കേമമായി തന്നെ കളിക്കുന്നുണ്ട്. ക്രൈംബ്രാഞ്ച് റിപ്പോർട്ട് വന്നപ്പോൾ തന്നെ ബോർഡു ദേവന്മാരായ പുനലൂർ മധുവും രാമൻനായരും ഉറഞ്ഞുതുളളി തുടങ്ങി. പണിക്കർ നിർദ്ദേശിച്ച പരിഹാരക്രിയകൾ നിർത്തേണ്ടതില്ലെന്നും വേണമെങ്കിൽ സ്‌ത്രീസ്പർശന പ്രശ്‌നം മാത്രം ചാർത്തിൽനിന്നും ഒഴിവാക്കാമെന്നും തിരുമൊഴികൾ. തനി കാട്ടുകളളൻവന്ന് പ്രശ്‌നം നടത്തിയാലും ഇതുതന്നെ ഫലം. ഇത്രയും ഗൂഢാലോചന നടത്തിയ പണിക്കരുടെ (പിന്നണിപ്രവർത്തകരടക്കം) പ്രശ്‌നത്തിന് എന്ത് പരിഹാരം നടത്തിയിട്ടും വട്ടപൂജ്യമായിരിക്കും ഫലം. നമുക്ക് റോപ്‌വേ വരണം, കാടുവെട്ടിത്തെളിക്കണം, ശരണം വിളിക്കാൻ വരെ ടെഡർ കൊടുക്കണം. ഇനിയറിയാം ശാസ്താവിന് ശക്തി ഉണ്ടോ ഇല്ലയോ എന്ന്.
Generated from archived content: news1_sept27_06.html