ഇറാന്റെ ആണവപരിപാടിക്കെതിരായുളള പ്രമേയത്തെ ഇന്ത്യ പിന്തുണച്ചത് അമേരിക്കൻ സമ്മർദ്ദത്തിനു വഴങ്ങിയല്ലെന്നും മറിച്ച് ഇറാനും പാശ്ചാത്യരാജ്യങ്ങളും തമ്മിലുളള ഏറ്റുമുട്ടൽ ഒഴിവാക്കാനാണെന്നും ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി ശ്യം ശരൺ പറഞ്ഞു. ഈ വിഷയത്തിൽ ഇടതുപക്ഷം ഉയർത്തിയ വിമർശനത്തിന്റെ പശ്ചാത്തലത്തിലാണ് സെക്രട്ടറിയുടെ ഈ വിശദീകരണം.
മറുപുറംഃ സായ്‌വിനെ കണ്ടപ്പോൾ കവാത്തു മറന്നല്ലേ തൊപ്പിക്കാൻ സർദാർജി. എന്തായിരുന്നു പുകില്, ഇറാനിൽനിന്നും പാക്കിസ്ഥാൻവഴി എണ്ണക്കുഴൽ. അധിനിവേശങ്ങൾക്കെതിരെ മുന്നിൽനിന്നും കൊടിപിടിച്ച് ജാഥ. ദുരന്തമനുഭവിക്കുന്ന ജനതയ്‌ക്ക് ആനമുട്ട പുഴുങ്ങിയത്. ഒടുവിലെന്തായി…. ബുഷ്‌സായിപ്പ് ചൂണ്ടി, മൻമോഹൻജി പ്രമേയത്തിൻമേൽ വിരൽ കുത്തിവീണു. ഇനി വീമ്പടിക്കല്ലേ… ഞാനും മൂർഖൻചേട്ടനും കൂടി ഏറ്റുമുട്ടൽ ഒഴിവാക്കിയെന്ന്.
Generated from archived content: news1_sept27_05.html
Click this button or press Ctrl+G to toggle between Malayalam and English