രാഹുൽ കോൺഗ്രസ്‌ ജനറൽ സെക്രട്ടറി

രാഹുൽ ഗാന്ധിയെ കോൺഗ്രസ്‌ ജനറൽ സെക്രട്ടറിയായി പാർട്ടി അധ്യക്ഷ സോണിയാഗാന്ധി നിയമിച്ചു. ഈ ഉന്നതസ്ഥാനത്തോടൊപ്പം പ്രവർത്തകസമിതി അംഗത്വവും യൂത്ത്‌ കോൺഗ്രസ്‌, എൻ.എസ്‌.യു എന്നിവയുടെ ചുമതലയും നൽകിയിട്ടുണ്ട്‌. അമേതിയുടെ എം.പിയായ രാഹുലിന്റെ സ്ഥാനക്കയറ്റം ഏറെ പ്രതീക്ഷിച്ചിരുന്നതാണ്‌. ഉടൻതന്നെ 37കാരനായ രാഹുൽ പാർട്ടിയുടെ തലപ്പത്ത്‌ എത്തുമെന്നാണ്‌ രാഷ്ര്ടീയ നിരീക്ഷകർ കരുതുന്നത്‌.

മറുപുറം ഃ സംഗതിയൊക്കെ കലക്കുന്നുണ്ട്‌. പക്ഷെ പയ്യന്റെ നാവിനെ ഒരു ചരടിട്ട്‌ പിടിക്കുന്നത്‌ അമ്മച്ചിക്ക്‌ നന്നായിരിക്കും. നെഹ്‌റു കുടുംബമാണ്‌ ഇന്ത്യ ഭരിച്ചിരുന്നതെങ്കിൽ ബാബറി മസ്‌ജിദ്‌ തകരുമായിരുന്നില്ല എന്നു വീമ്പു പറഞ്ഞ്‌ കൂടെ നിന്നവരെ കുഴിയിലിറക്കിയ ആളാണ്‌ രാഹുൽ. ഇനി ജനറൽ സെക്രട്ടറിയായതിനുശേഷം ആ രാമസേതു അങ്ങ്‌ തകർത്തു കളഞ്ഞേക്കാൻ പറഞ്ഞാൽ ബി.ജെ.പിക്ക്‌ കാര്യം എളുപ്പമാകും. യു.പിയിലെ തിരഞ്ഞെടുപ്പ്‌ പ്രചരണത്തിൽ കൊടുങ്കാറ്റുണ്ടാക്കും എന്നു പറഞ്ഞിട്ട്‌ ഒരു കരിയിലപോലും അനങ്ങിയില്ല എന്നതും ഓർക്കണം. ഏതായാലും ഭാവി കോൺഗ്രസ്‌ അധ്യക്ഷന്‌ അഭിനന്ദനങ്ങൾ…

Generated from archived content: news1_sept25_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English