ചെക്ക്‌ പോസ്‌റ്റുകൾ ഡി.വൈ.എഫ്‌.ഐ നിയന്ത്രണത്തിലേയ്‌ക്ക്‌

അതിർത്തിയിലെ ചെക്ക്‌ പോസ്‌റ്റുകൾ ഡി.വൈ.എഫ്‌.ഐ നിയന്ത്രണത്തിലേയ്‌ക്ക്‌ കൊണ്ടുവരാൻ സർക്കാർ തീരുമാനം. ചെക്ക്‌ പോസ്‌റ്റുകളിലെ കളളക്കടത്ത്‌ തടയാൻ ജാഗ്രത സമിതി രൂപീകരിച്ച്‌ അതിന്റെ നിയന്ത്രണം ഡി.വൈ.എഫ്‌.ഐയെ ഏൽപ്പിക്കുകയാണ്‌ സർക്കാർ ചെയ്യുവാൻ പോകുന്നത്‌. കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ കാലത്ത്‌ നടപ്പാക്കാനുദ്ദേശിച്ച ജനകീയ പോലീസ്‌ പദ്ധതിയുടെ പുതിയ രൂപമായിരിക്കും ഇത്‌.

മറുപുറംഃ സംഗതിയൊക്കെ കൊളളാം…. സംഭവം അടിപൊളിതന്നെ. അഴിമതിയ്‌ക്കെതിരെ ജനകീയ പ്രതിരോധം. അതും നല്ല ചുറുചുറുക്കുളള ഡി.വൈ.എഫ്‌.ഐ പിളേളരു വക. പക്ഷെ ഒരുകാര്യം മറക്കരുതേ, ചക്കരകുടത്തിലേയ്‌ക്കാണ്‌ സർക്കാർ ഈ പിളേളരെക്കൊണ്ട്‌ കൈകടത്തിക്കുന്നത്‌. അങ്ങിനെ നക്കിയെന്ന പേരുദോഷം ഇതുവരെ കേൾപ്പിച്ചിട്ടില്ല, ഇനി അതിന്റെ കൂടി കുറവേയുളളൂ…. നമുക്ക്‌ മനുഷ്യചങ്ങലയും മതിലും രക്തപ്രതിജ്ഞയുമൊക്കെയായി കഴിഞ്ഞാൽ പോരെ.

Generated from archived content: news1_sept25_06.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here