മുൻമന്ത്രി പി.ജെ. ജോസഫിന്റെ വിമാനയാത്ര വിവാദവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ ഐ.ജി. ബി.സന്ധ്യയുടെ റിപ്പോർട്ട് തൃപ്തികരമല്ലെന്ന് സർക്കാർ ഹൈക്കോടതിയെ ബോധിപ്പിച്ചു. വിമാനയാത്രയ്ക്കിടയിൽ സഹയാത്രികയെ മുൻമന്ത്രി പി.ജെ.ജോസഫ് പീഡിപ്പിച്ചുവെന്ന പരാതിയിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന റിപ്പോർട്ട് സർക്കാർ വിശ്വാസത്തിലെടുത്തിട്ടില്ല.
മറുപുറംഃ കേരളം ‘ഗോഡ്സ് ഓൺ കൺട്രി എന്ന വിശേഷണം മാറ്റി കേരളം പീഡനക്കാർക്ക് ഒരു ആലയം എന്നാക്കാമായിരുന്നു.
പി.ജെ.ജോസഫ് സഹയാത്രികയെ പീഡിപ്പിച്ചു എന്നു പറഞ്ഞാൽ ആരു വിശ്വസിക്കാനാണ്. വെറുതെയിരിക്കുന്ന സമയം മുഴുവൻ പാട്ടും പറമ്പു കിളയ്ക്കലുമാണ് പുളളിയുടെ പണി. പാട്ടെന്നു പറഞ്ഞാൽ കൈയ്യും കാലുമെടുത്താണ് പാടുന്നത്. അപ്പോൾ അവിടെയും ഇവിടെയും തോണ്ടാൻ എവിടെയാ സമയം. ഉറങ്ങുമ്പോഴാണേൽ പഞ്ചപാവവും.
ഭരിക്കുന്നത് വി.എസ് തന്നെയല്ലോ… അല്ലാതെ കുഞ്ഞാലിക്കുട്ടി കാലമൊന്നുമല്ലല്ലോ… ആരു ഭരിച്ചാലും എങ്ങിനെ ഭരിച്ചാലും “പീഡകരേ… ഇതിലേ… ഇതിലേ…. ഈ സ്വർഗം നിങ്ങൾക്കുളളതാകുന്നു.”
Generated from archived content: news1_sept23_06.html