അഴീക്കോടനെ വധിച്ചത് ആര്യൻ നക്‌സൽ ഗ്രൂപ്പാണെന്ന് കെ.കരുണാകരൻ പറഞ്ഞു. സി.പി.എമ്മുകാരോട് വിരോധമുണ്ടായ ഇവർ അഴീക്കോടനെ കൊന്ന് പ്രതികാരം തീർക്കുകയായിരുന്നു. അഴീക്കോടൻ വധത്തിൽ തനിക്ക് പങ്കില്ലെന്നും കരുണാകരൻ വ്യക്തമാക്കി.
എന്നാൽ അഴീക്കോടന്റെ വധത്തിനു പിന്നിൽ കരുണാകരന്റെ കരങ്ങൾ ഉണ്ടായിരുന്നുവെന്ന് വി.എസ്. അച്യുതാനന്ദൻ പറഞ്ഞു. ഇതിനെക്കുറിച്ച് അന്ന് ആദ്യമായി നിയമസഭയിൽ വിഷയം ഉന്നയിച്ചത് താനായിരുന്നുവെന്നും വി.എസ്. പറഞ്ഞു. കരുണാകരൻ ഉൾപ്പെട്ട തട്ടിൽ എസ്‌റ്റേറ്റ് കേസ് സംബന്ധിച്ച രേഖകൾക്കുവേണ്ടിയാണ് ചില പോലീസുകാരും നക്‌സലുകളും ചേർന്ന് അഴീക്കോടനെ വധിച്ചതെന്നും വി.എസ്. വ്യക്തമാക്കി.
മറുപുറംഃ പിണറായി സഖാവേ, ഇതൊന്നും കേൾക്കുന്നില്ലേ? മർമ്മത്തിട്ടു തന്നെയാണല്ലോ സഖാവ് കാരണവർ കുത്തുന്നത്. ഏതായാലും ഒന്നുണ്ട് ഭാഗ്യം നവാബ് രാജേന്ദ്രൻ ഈ ലോകം വിട്ടുപോയല്ലോ. എന്തൊക്കെ പറഞ്ഞാലും അഴീക്കോടനോടും നവാബിനോടും കരുണാകരനുളള ‘സ്‌നേഹം’ പറഞ്ഞറിയിക്കാൻ വയ്യാത്തതാണല്ലോ…. ഏതായാലും അഴീക്കോടന്റെയും രാജന്റെയും ആത്മാക്കൾക്ക് ഇത്ര ശക്തി കാണുമെന്ന് പിണറായി കരുതിക്കാണില്ല. ങാ ഏതേലും മന്ത്രവാദിയെ വിളിച്ച് ഒരു ഉച്ചാടനകർമ്മം അങ്ങ് നടത്തുക.
Generated from archived content: news1_sept23_05.html