ശാസ്‌ത്രസാഹിത്യപരിഷത്തിന്‌ വി.എസ്സിന്റെ വിമർശനം

മുല്ലപ്പെരിയാർ വിഷയം ദേശീയരംഗത്ത്‌ ചലനമുണ്ടാക്കിയിട്ടും ശാസ്‌ത്രസാഹിത്യപരിഷത്തിന്റെ ഒരു പ്രതിനിധിപോലും ഇവിടം സന്ദർശിക്കാത്തത്‌ ശരിയായില്ലെന്ന്‌ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദൻ കുറ്റപ്പെടുത്തി. ദേശീയരംഗത്തെ പ്രഗത്ഭർ പലരും ഇക്കാര്യത്തിൽ ഇടപെട്ടു കഴിഞ്ഞു. കേരളത്തിലെ നിർണ്ണായക സാമൂഹിക-പരിസ്ഥിതി വിഷയങ്ങളിൽ ആർജ്ജവത്തോടെ ഇടപെട്ടിട്ടുളള പരിഷത്തിൽനിന്നും ജനം കൂടുതൽ പലതും പ്രതീക്ഷിക്കുന്നുണ്ടെന്ന്‌ വി.എസ്‌ പറഞ്ഞു.

മറുപുറംഃ പ്രിയ വി.എസ്സേ, ഈ ശാസ്‌ത്രസാഹിത്യപരിഷത്തുകാർ പ്രവർത്തനങ്ങളൊക്കെ നിറുത്തി, ഇപ്പോൾ ആഴത്തിലുളള പഠനത്തിലാണ്‌ കേന്ദ്രീകരിച്ചിരിക്കുന്നത്‌. പഠനം നടത്താൻ മുല്ലപ്പെരിയാറിൽ പോകണമെന്നില്ല. നാലുചുമരുകൾക്കുളളിൽ ഇരുന്നാൽ മതിയാകും. പഠനത്തിനാവശ്യമായ ഫണ്ടിംഗുകൾ വേണ്ടത്ര വിദേശത്തുനിന്നും വരുത്തുകയുമാകാം. പണ്ടൊക്കെ ആടിപാടി കൊട്ടി നാടകം കളിച്ചുമൊക്കെ പരിഷത്തുകാർ ഒരുപാട്‌ പ്രവർത്തിച്ചിരുന്നു. ഇപ്പോൾ പഠനം തന്നെ പഠനം. മുല്ലപ്പെരിയാറിൽ പോയാൽ കാലുപൊട്ടും, അട്ടക്കടിക്കും…. ആഴത്തിലുളള പഠനമാണേൽ കാശുകിട്ടും. പുസ്‌തകമിറക്കാം.

Generated from archived content: news1_sept22_06.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here