സോണിയ വിളിക്കൂ; കരുണാകരൻ വരും ഃ ബാലകൃഷ്‌ണപിളള

സോണിയാഗാന്ധി ഒന്നു വിളിച്ചാൽ മതി കരുണാകരൻ കോൺഗ്രസിലേക്ക്‌ തിരിച്ചുവരാനെന്ന്‌ മുൻമന്ത്രിയും കേരള കോൺഗ്രസ്‌ ബി നേതാവുമായ ആർ.ബാലകൃഷ്‌ണപിളള പറഞ്ഞു. ഈ സാഹചര്യമൊരുക്കാൻ താൻ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്നും പിളള പറഞ്ഞു. കോൺഗ്രസ്‌ വിട്ടുപോയ മുരളീധരൻ നിരാശനായി താടിയും മുടിയും വളർത്തി തിരിച്ചുവരുമെന്നും പിളള പറഞ്ഞു. തിരുവല്ലത്ത്‌ യുഡിഎഫ്‌ തിരഞ്ഞെടുപ്പ്‌ പ്രചരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മറുപുറംഃ എന്തിനാ കാക്കക്കുഞ്ഞേ ഇങ്ങനെ മലർന്നു പറക്കുന്നത്‌? മേൽമുണ്ട്‌ അരയിൽ വട്ടംകെട്ടി തല ചെറിഞ്ഞ്‌, വയനാടൻ തമ്പാൻ വീരേന്ദ്രന്റെ മുന്നിൽ ‘ലയന’മെന്ന പിച്ചക്കഞ്ഞി കുടിക്കാൻ ഓച്ഛാനിച്ചു നിന്നതല്ലേ… വീരനു സമ്മതമാണേലും അച്ചുവേട്ടൻ കണ്ണുരുട്ടി. അങ്ങിനെ ഭൂമിയും പാതാളവും സ്വർഗ്ഗവുമില്ലാതെ ത്രിശങ്കുവായി ഗതികിട്ടാതെ വന്നപ്പോഴല്ലേ വാലും ചുരുട്ടി പഴയ മടയിലേക്ക്‌ പോയത്‌. അല്ലാതെ അങ്ങയെ മാഡവും ഇടവവും മാടിവിളിച്ചിട്ടില്ലല്ലോ… തളളടിച്ചോളൂ..പക്ഷെ മലർന്നു പറന്നതുപോലെ മലർന്നു കിടന്നു തുപ്പരുത്‌.

Generated from archived content: news1_sept22_05.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here