പൊന്മുടി ഭൂമി വിവാദത്തിൽ മുഖ്യമന്ത്രി ഉചിതമായി ഇടപെട്ടിരുന്നുവെങ്കിൽ ഇപ്പോഴത്തെ പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നില്ലെന്ന് സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി കെ.ഇ ഇസ്മയിൽ എം.പി കുറ്റപ്പെടുത്തി. ദുർബല പരിസ്ഥിതി പ്രശ്നപ്രദേശമായ പൊന്മുടിയിൽ ഭൂമി പോക്കുവരവു ചെയ്തതിൽ സംശയം തോന്നിയ വനം മന്ത്രി ബിനോയ് വിശ്വം ആഗസ്റ്റ് 24ന് മുഖ്യമന്ത്രിയ്ക്ക് രേഖാമൂലം കത്തു നൽകിയിരുന്നുവെന്നും ഇസ്മയിൽ പറഞ്ഞു.
മറുപുറം ഃ
എങ്ങിനെ ഇടപെടും ഇസ്മയിലേ….? മൂന്നാറിൽ വെട്ടിത്തിളങ്ങി നിന്ന മുഖ്യനെ ഇടംകാലിട്ട് വീഴ്ത്തിവരല്ലേ നമ്മൾ… ടാറ്റയെ തൊട്ടപ്പം ഉള്ളുപൊള്ളിയ സി.പി.ഐക്കാരെ മുഖ്യൻ അന്നുതന്നെ നോട്ടമിട്ടതാണ്. ഏതായാലും സി.പി.ഐക്കാർക്ക് ശത്രുക്കൾ ഭൂമിയിലൂടെയാണ് കൈവിഷം നൽകിയതെന്നുറപ്പായി. കള്ളനെക്കാളും വീരനാണല്ലേ കള്ളന് ചൂട്ടുപിടിക്കുന്നവൻ. കണ്ടകശനി കൊണ്ടേ പോകൂ… ഏതായാലും നമ്മുടെ മന്ത്രിമാർ കേമന്മാർ തന്നെ. തൊട്ടതെല്ലാം ‘പൊന്നാ’ക്കുന്നു
Generated from archived content: news1_sept20_07.html