മുല്ലപ്പെരിയാർ വിഷയത്തിൽ കേരളമുഖ്യന്‌ ഭ്രാന്തമായ ആവേശംഃ വൈക്കോ

മുല്ലപ്പെരിയാർ വിഷയത്തിൽ കേരളസർക്കാരും മുഖ്യമന്ത്രിയും ഭ്രാന്തമായ ആവേശമാണ്‌ കാണിക്കുന്നതെന്ന്‌ എം.ഡി.എം.കെ നേതാവ്‌ വൈക്കോ അഭിപ്രായപ്പെട്ടു. ഈ വിഷയത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പെരിയാർ ഡാം തമിഴ്‌നാടിന്റെതാണെന്നും കേരളം പാട്ടക്കരാർ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മറുപുറംഃ ഇത്‌ ആരപ്പാ ഈ പറയുന്നത്‌. വൈക്കോ തന്നയോ. തമിഴ്‌നാട്ടിൽ ഏതെങ്കിലും സിനിമാനടനോ രാഷ്‌ട്രീയക്കാരനോ പനിപിടിച്ചാൽ മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തി ആത്മാഹൂതി നടത്തുന്നവരാണല്ലോ നിങ്ങളുടെ നാട്ടുകാർ. കാവേരിപ്രശ്‌നത്തിൽ എന്തൊക്കെയാണ്‌ സഹോദരാ തമിഴ്‌മക്കൾ ചെയ്തുകൂട്ടിയത്‌. ഇത്‌ ചെറിയ ഭ്രാന്തുതന്നെയാണ്‌. മുല്ലപ്പെരിയാർ പൊട്ടിയാൽ ഗുരുത്വാകർഷണനിയമപ്രകാരം വെളളം കുലംകുത്തിയൊഴുകി കേരളത്തിലെ അഞ്ചു ജില്ലകളാകും തകർന്നു പോകുന്നത്‌. ഇരിക്കുന്ന കൊമ്പ്‌ മുറിക്കരുതെന്നുളളത്‌ ഭ്രാന്തല്ല വൈക്കോ. ഇതിനെ തിരിച്ചറിവെന്നാണ്‌ പറയുന്നത്‌.

Generated from archived content: news1_sept20_06.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English