കെ.കരുണാകരന്റെ പാർട്ടിക്ക് ഡമോക്രാറ്റിക് ഇന്ദിരാ കോൺഗ്രസ് (കരുണാകരൻ) എന്ന പേര് തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചു. ‘ടെലിവിഷ’നാണ് ചിഹ്നം. ജീവിച്ചിരിക്കുന്നവരുടെ പേരിൽ പാർട്ടി അനുവദിക്കില്ലെന്ന 1997-ലെ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം റദ്ദാക്കിയാണ് കരുണാകരന്റെ പേര് ചേർത്ത് പാർട്ടിക്ക് രജിസ്‌ട്രേഷൻ നല്‌കിയിരിക്കുന്നത്.
മറുപുറംഃ ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന അവസ്ഥയുണ്ടെന്ന് കരുതിയാണാവോ കമ്മീഷൻ കരുണാകരന്റെ പേരിൽ പാർട്ടി അനുവദിച്ചത്. തിരഞ്ഞെടുപ്പ് ഒന്നു കഴിഞ്ഞോട്ടെ, പാർട്ടി ചത്തതാണോ, അതോ ചത്തപോലെ കിടക്കുകയാണോ എന്നു കണ്ടുകളയാം… ആള് കരുണാകരനാ, പാമ്പിന്റെയാ ജന്മം. എത്ര തല്ലിയാലും വാലു ചാകുകേല.
Generated from archived content: news1_sept1_05.html