കപടനാടകത്തിലെ മികച്ച നടിക്കുളള 2006-ലെ അവാർഡ് ശോഭനാജോർജിന് നല്‌കണമെന്ന് കെ.കരുണാകരൻ. ഡി.ഐ.സി വിട്ട് കോൺഗ്രസിലേയ്‌ക്ക് മടങ്ങിപ്പോകുന്നുവെന്ന ശോഭനാജോർജ്ജിന്റെ നാടകീയമായ പ്രഖ്യാപനത്തെക്കുറിച്ച് നടത്തിയ പ്രതികരണത്തിലാണ് കരുണാകരൻ ഇങ്ങനെ പറഞ്ഞത്. ഉമ്മൻചാണ്ടിയായിരുന്നു സംവിധായകൻ. രമേശ് ചെന്നിത്തല ഡൽഹിയിലായിരുന്നതിനാൽ അദ്ദേഹത്തിന് റോളൊന്നും ഉണ്ടായിരുന്നില്ലെന്നും കരുണാകരൻ പറഞ്ഞു.
മറുപുറംഃ കറക്‌ട് തിരഞ്ഞെടുപ്പ് തന്നെ. ശോഭന മികച്ച നടി, ഉമ്മൻ മികച്ച സംവിധായകൻ, മുരളീധരൻ മികച്ച ഹാസ്യനടൻ, കരുണാകരന് വാർധക്യകാലപെൻഷനും കൂടിയായാൽ സംഗതി കേമമാകും. മികച്ച മന്ദബുദ്ധി സിനിമയ്‌ക്ക് ഡി.ഐ.സി (കെ) എന്ന് പേരുമിടണം.
ലോട്ടറിയിൽ ഒരു നമ്പറിന് ഒന്നാംസ്ഥാനം നഷ്‌ടപ്പെട്ട നിർഭാഗ്യവാനെപ്പോലെയാണ് ഈ അച്‌ഛനും മകനും. പിന്നെ ഭാവിയെക്കുറിച്ച് യാതൊരു ആശങ്കയുമില്ലാത്തതിനാൽ നാവിന് ഒരു ഉളുപ്പുമില്ല. ഇത്രയുംനാൾ നിങ്ങളെ സഹിച്ചതിന് ശോഭനയ്‌ക്കും ശങ്കരനും ബലറാമിനുമൊക്കെ പരമവീരചക്രം കൊടുക്കണം. ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും.
Generated from archived content: news1_sept18_06.html