25-​‍ാം വയസ്സിൽ പ്രധാനമന്ത്രി ആകാമായിരുന്നു ഃ രാഹുൽ

വേണമെങ്കിൽ 25-​‍ാം വയസ്സിൽ തനിക്ക്‌ പ്രധാനമന്ത്രി ആകാമായിരുന്നുവെന്ന്‌ രാഹുൽ ഗാന്ധി. എന്നാൽ വലിയ പദവികൾ ഏറ്റെടുക്കും മുമ്പ്‌ അനുഭവപരിചയം നേടുന്നതിനാണ്‌ മുൻഗണന നല്‌കിയത്‌. കോൺഗ്രസ്‌ പ്രവർത്തകസമിതി അംഗത്വം ഉൾപ്പെടെയുളള വലിയ ഉത്തരവാദിത്തങ്ങൾ താൻ ഇനി ഏറ്റെടുക്കുമെന്നും രാഹുൽ പറഞ്ഞു. ‘തെഹൽക്ക’യ്‌ക്കു നല്‌കിയ അഭിമുഖത്തിലാണ്‌ രാഹുൽ ഇങ്ങനെ അഭിപ്രായം പ്രകടിപ്പിച്ചത്‌.

മറുപുറംഃ ഇതേതാണ്ട്‌ മേലേത്തെ കൊച്ചുനീലാണ്‌ഠന്റെ മകൻ തുപ്രൻ പറഞ്ഞതുപോലെയായല്ലോ…. അച്ഛൻ രാജിവച്ചാൽ അമേരിക്കൻ പ്രസിഡന്റ്‌ താനായിരിക്കുമെന്ന്‌….ഇതിത്തിരി കടുപ്പമായില്ലേ എന്നൊരു സംശയം. പിന്നെ ഗാന്ധി എന്ന വാലുളളതുകൊണ്ട്‌ എന്തും വിളിച്ചുപറയാം….അച്‌ഛനെപ്പോലെ മദാമ്മയെ കെട്ടുകയുമാകാം….ങാ… ഇന്ത്യക്കാരുടെ ഒരു ഭാഗ്യം.

Generated from archived content: news1_sept17_05.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here