തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളിൽ ദേവസ്വം മന്ത്രിയുടെ നിലപാട് സംശയാസ്‌പദമാണെന്നും പ്രശ്‌നത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്നും അതിൽ മാത്രമാണ് പ്രതീക്ഷയെന്നും എൻ.എസ്.എസ് ജനറൽ സെക്രട്ടറി പി.കെ. നാരായണപ്പണിക്കർ പറഞ്ഞു. ഇനി ദേവസ്വം മന്ത്രിയുടെ വാക്കുകൾ മുഖവിലയ്‌ക്കെടുക്കാൻ എൻ.എസ്.എസ് തയ്യാറല്ലെന്നും പണിക്കർ പറഞ്ഞു.
മറുപുറംഃ ആരെ വിശ്വസിച്ചാലും ഇല്ലെങ്കിലും ദേവസ്വം ബോർഡിലെ കട്ടുതിന്നലിന് യാതൊരു കുറവുമില്ലല്ലോ പണിക്കരേ. എൻ.എസ്.എസിന്റെ നോമിനിയായാലും എസ്.എൻ.ഡി.പിയുടെ നോമിനിയായാലും ഇക്കാര്യത്തിൽ യാതൊരു അവർണ സവർണ ഭേദമില്ല. വിജിലൻസ് റിപ്പോർട്ട് വന്നുകഴിഞ്ഞു. 148 ലക്ഷത്തിന്റെ അഴിമതി. ജി.രാമൻനായരും, എം.ബി.ശ്രീകുമാറും, പുനലൂർ മധുവും, കണ്‌ഠരര് മോഹനരും തുടങ്ങി ഇപ്പോൾ നാലുദിക്കിലേക്കും മുഖം തിരിച്ചുനില്‌ക്കുന്നവരെല്ലാം ഒരേ തൂവൽപക്ഷികളാണിവിടെ. ഭക്തരുടെ കാണിക്കയെല്ലാം ദേവസ്വം ബോർഡ് അംഗങ്ങളുടെ അച്ചിവീട്ടിലേയ്‌ക്കാണ് പോകുന്നതെന്ന് സാരം.
Generated from archived content: news1_sept15_06.html