സഭയിൽ സാമാജികരുടെ അഴിഞ്ഞാട്ടം

ഐ.എസ്‌.ആർ ഭൂമിയിടപാടിൽ അന്വേഷണമില്ലെന്ന മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്റെ പ്രസ്താവനയെത്തുടർന്ന്‌ നിയമസഭയിൽ സാമാജികർ അഴിഞ്ഞാടി. നാണം കെടുത്തുന്ന രംഗങ്ങൾ സഭ്യതയുടെ അതിർവരമ്പുകൾ ലംഘിച്ചു. സഭയുടെ നടുത്തളത്തിലിറങ്ങിയ ഭരണ പ്രതിപക്ഷ അംഗങ്ങൾ കൈയാങ്കളിയുടെ വക്കുവരെ എത്തി. മുണ്ടു മടക്കിക്കുത്തി പരസ്പരം ഏറ്റുമുട്ടാൻ ഒരുങ്ങിയ പ്രതിപക്ഷത്തെ ബാബുപ്രസാദിനെയും ഭരണപക്ഷത്തെ കെ. പ്രദീപ്‌കുമാറിനെയും മുഖ്യമന്ത്രി തടഞ്ഞു. ഇതിനിടയിൽ ആരോ സ്പീക്കറെ ജാതിപറഞ്ഞ്‌ ആക്ഷേപിച്ചു എന്ന പരാതിയും ഉയർന്നു.

മറുപുറം ഃ കൊച്ചിയിലെ കുറെ ഗുണ്ടാസംഘങ്ങൾക്ക്‌ തല്ലു ക്വട്ടേഷനു പോകാൻ കുറച്ചു ആളുകളെ വേണമെന്നു പറഞ്ഞിട്ടുണ്ട്‌. എന്താ സാമാജികരേ ഒരു കൈ നോക്കണമോ… നല്ല കാശു കിട്ടും. കൈത്തരിപ്പും മാറ്റാം. ഏതായാലും ചിലർ മുണ്ടു മടക്കി കുത്തിയതേയുള്ളൂ… അത്‌ ഊരി തലയിൽ കെട്ടിയില്ലല്ലോ. അത്രയും ഭാഗ്യം… ഇനിയേതായാലും സഭകൂടൽ അവിടെനിന്നും മാറ്റി പുത്തരിക്കണ്ടം മൈതാനത്തിലേക്ക്‌ മാറ്റാം…. അതാകുമ്പോൾ ജനങ്ങൾക്ക്‌ നിങ്ങളുടെ കൈയിൽ നിന്നും പലതും നേരിട്ട്‌ പഠിക്കാനും പറ്റും. അല്ലെങ്കിൽ തല്ലി ജയിച്ചാണ്‌ കാര്യങ്ങൾ നടത്തുവാൻ ഉദ്ദേശിച്ചിരിക്കുന്നതെങ്കിൽ നടുത്തളം ഒരു ഗാട്ടാ ഗുസ്തിക്കളമാക്കി മാറ്റാം…

Generated from archived content: news1_sept13_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here