എൻ.സി.പിയിൽ ഡി.ഐ.സി ലയിക്കുന്നതിനെ അനുകൂലിക്കാൻ പ്രമുഖരായി കരുണാകരനും മുരളിയും മാത്രം. ഡി.ഐ.സിയിലെ ബഹുഭൂരിപക്ഷം നേതാക്കളും ലയനം നടന്നാൽ കോൺഗ്രസിലേയ്‌ക്ക് മടങ്ങും. എന്നും ലീഡർക്കൊപ്പം ഉറച്ചുനിന്ന പി.ശങ്കരൻ, ഡി.സുഗതൻ, എൻ.ഡി.അപ്പച്ചൻ, എം.എ.ചന്ദ്രശേഖരൻ, വി.ബലറാം, ശോഭനാജോർജ്ജ് തുടങ്ങിയവർ ലയനത്തെ പൂർണ്ണമായി എതിർക്കുകയാണ്.
മറുപുറംഃ അത്തളപിത്തള തവളാച്ചിപോലുളള ഒരു അപ്പനും കുഞ്ചിയിൽ പുത്തിയുളള ഒരു മഹനും ചേർന്ന് നടത്തിയ പുകിലേയ്. കൂടെ നടന്ന പാച്ചുവും കോവാലനുമൊക്കെ കഞ്ഞികിട്ടാതെ ചെന്നിത്തലയുടെ മുന്നിലൂടെ തെക്കുവടക്ക് നടക്കുന്നു. ഒരു രാജ്യസഭാസീറ്റു തരാമെന്നു പറഞ്ഞാൽ ഏത് അമ്മായിഅപ്പനേയും അപ്പനെന്നു വിളിക്കുന്നവർക്ക് ഇതല്ല ഇതിനപ്പുറവും ലയിക്കാൻ പറ്റും.
ഈ ലയനത്തോടെ ഈ ഇന്ത്യാമഹാരാജ്യം ആകെ കുലുങ്ങിപ്പോകും… സൂക്ഷിച്ചോ നാട്ടാരെ. കുലുക്കം ഏതാണ്ട് കൂതുകുണുക്കിപക്ഷിയുടെ പോലെയാണെന്നു മാത്രം.
Generated from archived content: news1_sept13_06.html