കിളിരൂർ പീഡനക്കേസിലെ പെൺകുട്ടി മരിക്കാനിടയായ സംഭവത്തിൽ മന്ത്രി പി.കെ. ശ്രീമതിക്കെതിരെ നരഹത്യയ്‌ക്ക് കേസെടുക്കണമെന്ന ഹർജി ഏറ്റുമാനൂർ ഒന്നാംക്ലാസ് മജിസ്ര്ടേറ്റ് പി.കെ. പ്രസന്നകുമാരി ഫയലിൽ സ്വീകരിച്ചു. കിളിരൂർ ആക്ഷൻ കൗൺസിൽ ചെയർമാൻ രാജു പുഴങ്കര സമർപ്പിച്ച പൊതുതാല്പര്യ ഹർജിയുടെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്. ആശുപത്രിയിൽവച്ച് ഒരു വി.ഐ.പി സന്ദർശിച്ചതിനു ശേഷമാണ് ശാരിയുടെ ആരോഗ്യനില വഷളായതെന്ന് അന്നത്തെ പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദൻ വെളിപ്പെടുത്തിയിരുന്നു. 2004 ഒക്ടോബർ നാലിന് കോട്ടയം തെള്ളകം മാതാ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ശാരിയെ ശ്രീമതി സന്ദർശിച്ചിരുന്നു.
മറുപുറം ഃ ആകാശത്തെ പെണ്ണും, ഭൂമിയിലെ മണ്ണും, ആശുപത്രിയിലെ ശാരിയും ഒക്കെയായി മന്ത്രിമാർ ഓരോരുത്തരുടേയും അവസ്ഥ പരിതാപകരമാകുകയാണല്ലോ. ഒടുവിൽ ഭരിച്ചുഭരിച്ച് അഞ്ചുവർഷം ആകുമ്പോഴേയ്‌ക്കും അച്ചുമാമൻ മാത്രം ബാക്കിയാകുമോ…? കവിയൂർ അനഘയുടെ പോസ്‌റ്റുമോർട്ടം റിപ്പോർട്ട് വരുന്നതിനു മുമ്പേ ലൈംഗിക പീഡനം നടന്നില്ലെന്ന് പത്രക്കാരെ വിളിച്ചുകൂട്ടി ശ്രീമതി ടീച്ചർ നടത്തിയ ‘വെളിപ്പെടുത്തലും’ ആരും മറന്നിട്ടില്ല. ചില കലത്തിൽ തലയിട്ടാൽ അത് കഴുത്തിൽ നിന്നും ഊരാൻ വലിയ പാടാണ് ടീച്ചറേ…
Generated from archived content: news1_sept12_07.html