എന്റെ വിജയരഹസ്യം കോമൺസെൻസ്‌ ഃ വെള്ളാപ്പള്ളി

അതിബുദ്ധിയേക്കാളും അറിവിനേക്കാളും തന്റെ വിജയരഹസ്യം കോമൺസെൻസാണെന്ന്‌ വെള്ളാപ്പള്ളി നടേശൻ. കണിച്ചുകുളങ്ങരയിലെ ഭവനത്തിൽ തന്റെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി തന്നെ കാണാനെത്തിയ മാധ്യമ പ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശൻ. പറയുന്ന കാര്യങ്ങൾ നടപ്പാക്കുക എന്ന ജീവിതചര്യയാണ്‌ എഴുപതാം വയസിലും തന്നെ യൗവനയുക്തനാക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

മറുപുറം ഃ തന്റെ വിജയം കോമൺസെൻസ്‌ മൂലമെന്ന്‌ പറയുന്നതിനോടൊപ്പം കൂടെ നിൽക്കുന്നവരുടെ കോമൺസെൻസ്‌ ഇല്ലായ്മ കൂടിയാണെന്ന്‌ നടേശൻ മുതലാളിക്ക്‌ പറയാമായിരുന്നു. ഏതായാലും ശ്രീനാരായണഗുരുവിനുപോലും മതിയായ ഒരു പ്രസ്ഥാനത്തെ ഇങ്ങനെ ഒറ്റക്കെട്ടാക്കാൻ കഴിഞ്ഞ നടേശൻ മുതലാളി അഭിനന്ദനമർഹിക്കുന്നു. ഏതായാലും എഴുപത്‌ കഴിഞ്ഞില്ല, മുട്ടയൊഴികെയുള്ള നോൺവെജ്‌ ഭക്ഷണവും ഒഴിവാക്കി. ഇനിയൊരു സന്യാസജീവിതമാകാം…. ഗുരുദേവനു ശേഷം ആര്‌ എന്നതിന്‌ ഉത്തരവുമാകും… സപ്തതി ദിനാശംസകൾ….

Generated from archived content: news1_sept11_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here