പ്രധാനമന്ത്രി താനാണെങ്കിലും ആണവക്കരാറിൽ ഒപ്പിടുമായിരുന്നു ഃ അഴീക്കോട്‌

ആണവക്കരാറിൽ ഒപ്പിടുമ്പോഴും കോൺഗ്രസുകാരനായ മൻമോഹൻസിംഗിന്‌ പൂർണ്ണ തൃപ്തിയുണ്ടാകില്ലെന്നും താനാണ്‌ പ്രധാനമന്ത്രിയെങ്കിലും കരാറിൽ ഒപ്പിടുമായിരുന്നെന്നും സുകുമാർ അഴീക്കോട്‌. ആലപ്പുഴ ജില്ല കോൺഗ്രസ്‌ നേതൃത്വ പഠന ക്യാമ്പിൽ സംസാരിക്കുകയായിരുന്നു അഴീക്കോട്‌. ജനങ്ങളുടെ കൈയിലെ പണത്തിന്റെ തിളക്കം കണ്ട്‌ കോൺഗ്രസുകാരുടെ ആദർശത്തിന്റെ തിളക്കം മങ്ങരുതെന്നും അഴീക്കോട്‌ ഓർമ്മപ്പിച്ചു.

മറുപുറം ഃ ഇതെന്താണ്‌ മച്ചൂ അപ്പോ കണ്ടവനെ അപ്പനെന്നു വിളിക്കുന്നത്‌. ഗാന്ധിജി ജീവിച്ചിരിപ്പുണ്ടെങ്കിൽ ആണവകരാറിനെതിരെ നിരാഹാരം അനുഷ്‌ഠിക്കുമെന്നും അമേരിക്കയിൽ നിന്ന്‌ പെൻഷനും ഇന്ത്യൻ പ്രധാനമന്ത്രി സ്ഥാനവും ഒരുമിച്ച്‌ കൊണ്ടുപോകുന്ന മദൻമോഹൻസിംഗിൽ നിന്നും ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നും അങ്ങ്‌ പറഞ്ഞ്‌ വായിടുത്തതേയുള്ളൂ… പെട്ടന്നുതന്നെ എന്താ ഒരു മനംമാറ്റം. പറഞ്ഞിട്ടു കാര്യമില്ല കോൺഗ്രസിന്റെ പഠനക്യാമ്പിൽ ചെന്ന്‌ ഇതല്ലാതെ മറ്റെന്തുപറയാൻ. ഏതായാലും പാത്രമറിഞ്ഞു തന്നെ വിളമ്പുന്നുണ്ട്‌ കേരളത്തിലെ ഗർജിക്കുന്ന സിങ്കം…

Generated from archived content: news1_sept10_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here