എം.കെ മുനീറിനെതിരായുള്ള ആരോപണങ്ങളെ മുസ്ലീംലീഗ് ഒറ്റക്കെട്ടായി നേരിടുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. മുനീറിനെ ഒറ്റപ്പെടുത്താനോ ഇരയാക്കാനോ പാർട്ടി അനുവദിക്കില്ല. പൊതുമരാമത്ത് മന്ത്രിയായിരുന്ന കാലത്ത് മുനീർ ക്രമക്കേട് കാട്ടിയെന്നത് കഴമ്പില്ലാത്ത ആരോപണമാണ്. കോഴിക്കോട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
മറുപുറം ഃ കുഞ്ഞാലീന്റെ വർത്തമാനം കേട്ട് തുള്ളല്ലേ മുനീറേ…., ഒന്ന് ബച്ചാ രണ്ടിനേം കൊണ്ട് പോകുന്നയാളാണ് നമ്മുടെ സംസ്ഥാന ജനറൽ സെക്രട്ടറി. കുറെ നാൾ മുമ്പ് റെജീന എന്ന പെങ്കൊച്ച് ഇന്ത്യാവിഷനിൽ കിടന്ന് തലങ്ങും വിലങ്ങും കിടന്നോടി ഈ സെക്രട്ടറീനെ കുറെ വെള്ളം കുടിപ്പിച്ചതല്ലേ… അതിന്റെ ദാഹം ഇപ്പോഴൊന്ന് തീർന്നുവരുന്നതേയുള്ളൂ… അതുകൊണ്ട് വലിയ പണിയൊന്നും കിട്ടില്ല… എങ്കിലും ഓർത്തിരുന്നോ ഇങ്ങക്ക് ഒരു കോള് ഓൻ ബച്ചിട്ടൊണ്ട്….
Generated from archived content: news1_sep4_07.html