പേരിനുവേണ്ടി മാത്രം ഒരു മന്ത്രിയെ കേരള കോൺഗ്രസി (ജോസഫ്)ന് ആവശ്യമില്ലെന്ന് പാർട്ടി അധ്യക്ഷൻ പി.ജെ. ജോസഫ് പറഞ്ഞു. പാർട്ടിയുടെ അടുത്ത മന്ത്രി പുതുമുഖമായിരിക്കുമോ എന്ന പത്രലേഖകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ജോസഫ്. ജനകീയ പ്രശ്നങ്ങൾ പരിഹരിക്കുകയാണ് പ്രധാനം. അല്ലാതെ വെറും സ്ഥാനം കൊണ്ട് കാര്യമില്ലയെന്നും ജോസഫ് പറഞ്ഞു.
മറുപുറം ഃ ഇനിയും കസേരകളിയുമായി നടന്നാൽ, മോൻസും സുരേന്ദ്രൻപിള്ളയുമൊക്കെ പണി നടത്തിക്കളയുമെന്ന പേടി ജോസഫിന് ഉണ്ടെന്ന് തീർച്ച. ചാടിക്കളിക്കെടാ കുഞ്ഞിരാമാ… എന്നൊക്കെ പറഞ്ഞ് കുരുവിളയെ നടത്താമായിരുന്നു. പക്ഷെ ഇവന്മാർ ഇത്തിരി പിശകാ… ഒട്ടകത്തിന് ഇടം കൊടുത്ത മാതിരിയാകും കാര്യങ്ങൾ… പിന്നെ ചെയർമാൻ പറയുന്നതെന്തും വേദവാക്യം എന്ന മട്ടിൽ പി.സി തോമസും പുറകിൽ തന്നെയുണ്ട്… സംഗതി കേരള കോൺഗ്രസ് ആയതുകൊണ്ട്… കാര്യങ്ങളൊക്കെ ആകാശവിളക്കുപോലെയാണ്… എങ്ങോട്ടാണ് തിരിയുകയെന്ന് പറയുക വയ്യ. ഇനിയിപ്പോ ഏതായാലും, വിമാനത്തിൽവച്ച് തന്റെ ഒടിഞ്ഞ കൈ പൊങ്ങിയ കേസിന്റെ അന്വേഷണമൊക്കെ റിപ്പോർട്ടായിട്ടു വരട്ടെ… അതി കഴിഞ്ഞാകാം കുഞ്ഞുങ്ങളുടെ കാര്യം… അല്ലേ…?
Generated from archived content: news1_sep3_07.html
Click this button or press Ctrl+G to toggle between Malayalam and English