മഞ്ചേരി ലോക്‌സഭാമണ്ഡലം നഷ്‌ടപ്പെട്ടതിനു പിന്നാലെ മലപ്പുറം ജില്ലയിൽ നടന്ന തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പിൽ നാലിൽ രണ്ടിടത്ത് മുസ്ലീംലീഗിന് തോൽവി. മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ മണ്ഡലത്തിലുളള വളാഞ്ചേരി ഡിവിഷനിലേയ്‌ക്കും മൂന്ന് പഞ്ചായത്ത് വാർഡുകളിലേയ്‌ക്കും നടന്ന തിരഞ്ഞെടുപ്പിലാണ് നിലവിലുണ്ടായ രണ്ടു സീറ്റുകൾ നഷ്‌ടപ്പെട്ടത്. പാർട്ടിയിൽ നിന്നും സസ്‌പെന്റുചെയ്ത ലീഗ് യുവനേതാവ് കെ.ടി.ജലീലിന്റെ ജന്മദേശമാണ് വളാഞ്ചേരി.
മറുപുറംഃ- മുടിയായ പുത്രൻ ഒടുവിൽ കരിമണലിൽ കൈവച്ചതോടെ കാര്യങ്ങളുടെ പോക്ക് തറവാട് കുളം തോണ്ടുംവിധമായി….ഒടുവിൽ ജലീലെന്ന ‘ജിന്നി’നെ പിടിച്ച് പടിക്കു പുറത്താക്കിയപ്പോൾ വളാഞ്ചേരിയിൽ ചെറിയൊരു വെടിക്കെട്ടും നടന്നു. നായ നടുക്കടലിൽ ചെന്നാലും നക്കിയേ കുടിക്കൂ എന്നാ മട്ടാണ് ലീഗിന്റേത്….എങ്ങിനെ അടികിട്ടിയാലും പഠിക്കുകേല. എന്നെ തല്ലേണ്ട….ഞാൻ നന്നാവില്ല, എന്ന വഴിയിലാണ് കുഞ്ഞാലികുട്ടീന്റെ പോക്ക്….
Generated from archived content: news1_sep30.html