കവിത തൂക്കിവിൽക്കേണ്ടി വരുന്നുഃ സുകുമാർ അഴീക്കോട്‌

കവിതാസമാഹാരങ്ങൾ തൂക്കി വിൽക്കേണ്ട ദുഃസ്ഥിതിയാണ്‌ ഇന്നുളളതെന്ന്‌ പ്രൊഫ.സുകുമാർ അഴീക്കോട്‌ അഭിപ്രായപ്പെട്ടു. കോഴിക്കോട്‌ ടൗൺ ഹാളിൽ ‘ദല’ പുരസ്‌കാരം ഒ.എൻ.വി.കുറുപ്പിന്‌ സമ്മാനിച്ച്‌ സംസാരിക്കുകയായിരുന്നു അഴീക്കോട്‌. ഇന്നത്തെ സമൂഹത്തിന്റെ കാവ്യാസ്വാദനം വളരെ വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു.

മറുപുറംഃ- മറിച്ചൊന്നുകൂടി ആലോചിക്കണം അഴീക്കോട്‌ സാറേ….ചില കവിതകൾ വായിച്ചാൽ കവിത മാത്രമല്ല എഴുതിയവനെക്കൂടി തൂക്കിവിറ്റ്‌ നാട്‌ നന്നാക്കേണ്ടിവരുമെന്ന്‌ തോന്നും….കവിത വായിച്ച്‌ ആസ്വദിക്കാൻ കവിയുടെ അടുക്കൽ ട്യൂഷനുപോയി പഠിക്കേണ്ട അവസ്ഥയാണ്‌ ഇന്നുളളത്‌….ഇവരോട്‌ കവിത ‘മലയാള’ത്തിൽ എഴുതാനെങ്കിലും അഴീക്കോട്‌ സാർ ഉപദേശിക്കണം….

Generated from archived content: news1_sep3.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here