ഇന്ത്യൻ ക്രിക്കറ്റിൽ ഏറെ കോളിളക്കം സൃഷ്‌ടിച്ച, ക്യാപ്‌റ്റൻ ഗാംഗുലിയും കോച്ച് ഗ്രെഗ് ചാപ്പലും തമ്മിലുളള തർക്കം ഒത്തുതീർപ്പായി. ഗാംഗുലിയും ചാപ്പലും തൽസ്ഥാനങ്ങളിൽ തന്നെ തുടരും. ക്രിക്കറ്റിന്റെ താത്‌പര്യം മുൻനിർത്തി ഇരുവരും ഒരുമിച്ച് മുന്നോട്ടുപോകാൻ തയ്യാറാകുകയായിരുന്നു.
മറുപുറംഃ സംഗതി പിടിവിട്ടുപോകുമെന്നു കണ്ടപ്പോൾ മല്ലനും മാതേവനും അടങ്ങി. കാശ് ഒരുപാട് കയറിയിറങ്ങി പോകുന്ന പണിയാണല്ലോ ഈ ക്രിക്കറ്റ്. പ്രശ്‌നം ഊതിവീർപ്പിച്ചാൽ രണ്ടുപേരുടെയും തൊപ്പി തെറിക്കുമെന്ന് മനസ്സിലാക്കിയല്ലേ ഈ ഒത്തുതീർപ്പ്. ക്യാപ്‌റ്റൻ ഇനി ഡക്കടിച്ചാലും കോച്ചിന്റെ കീഴിൽ ടീം വട്ടപ്പൂജ്യമായാലും ഇരുവരും ഈ നിലയിൽ തന്നെ പോകട്ടെ….
ഏതായാലും വടക്കേ ഇന്ത്യയിൽ എന്തോ ചീഞ്ഞു നാറുന്നുണ്ടെന്ന് ഡാൽമിയയും ശരത്‌പവാറും വെളിവാക്കിക്കഴിഞ്ഞു… നടക്കട്ടെ, നടക്കട്ടെ….ഇന്ത്യയിലെ കോടാനുകോടി ദരിദ്രനാരായണന്മാരുടെ ‘ഭാവി’യാണല്ലോ ഇവരുടെ കൈയ്യിൽ കിടന്ന് പന്താടുന്നത്….
Generated from archived content: news1_sep28_05.html