കന്യാസ്‌ത്രീകളെ ആക്രമിച്ചതിനുപിന്നിൽ സി.പി.എം ഃ ശ്രീധരൻപിളള

കോഴിക്കോട്‌ ഒളവണ്ണയിൽ കന്യാസ്‌ത്രീകളെ ആക്രമിച്ച സംഭവത്തിനുപിന്നിൽ സി.പി.എമ്മാണെന്ന്‌ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്‌ അഡ്വഃശ്രീധരൻപിളള കുറ്റപ്പെടുത്തി. ന്യൂനപക്ഷങ്ങളെ തങ്ങളുടെ പാർട്ടിയിലേക്ക്‌ അടുപ്പിക്കാനാണ്‌ സി.പി.എം ഇങ്ങനെ പെരുമാറുന്നത്‌. കേരളത്തിൽ മതപരിവർത്തന ശ്രമങ്ങൾ വ്യാപകമാകുന്നുണ്ടെന്നും ഒളവണ്ണ ആക്രമണത്തിന്റെ പേരിൽ ബി.ജെ.പി പ്രവർത്തകരെ പോലീസ്‌ വേട്ടയാടുകയാണെന്നും ശ്രീധരൻപിളള ആരോപിച്ചു.

മറുപുറംഃ- തീരെ അക്രമവാസയില്ലാത്ത സാധുക്കളും നിഷ്‌ക്കളങ്കരുമായി പത്തിരുപത്‌ ആർ.എസ്‌.എസ്സുകാർ വഴിയുടെ ഓരം ചേർന്നുപോകുമ്പോൾ അതിക്രൂരകളും രക്തദാഹികളുമായ ഒരു പറ്റം കന്യാസ്‌ത്രീകൾ അവരെ ആക്രമിക്കുകയും, കുടൽമാലയെടുത്ത്‌ കഴുത്തിൽ ചുറ്റി നൃത്തമാടാൻ ശ്രമിക്കുകയും ചെയ്തപ്പോഴാണ്‌, പാവം ആർ.എസ്‌.എസുകാർ പ്രതിരോധിച്ചതെന്ന്‌ വേണമെങ്കിൽ ശ്രീധരൻപിളള മൊഴിയുമായിരിക്കും….പിന്നെ നല്ല ആർ.എസ്‌.എസുകാർ തിരിഞ്ഞോടിയെന്നും ബി.ജെ.പിയെ തകർക്കാൻ ഈയിടെ ആർ.എസ്‌.എസിൽ നുഴഞ്ഞു കയറിയ സി.പി.എമ്മുകാരാണ്‌ ഇതൊക്കെ വരുത്തി വച്ചതെന്നൊക്കെയും കൂടി ഈ കൊച്ചുകളളൻ പറയുമായിരിക്കും….

സംഗതി വടക്കെ ഇന്ത്യപോലെയൊക്കെ ആകുന്നുണ്ട്‌…. അത്‌ എത്രയും എളുപ്പത്തിലാകട്ടെയെന്ന്‌ പ്രാർത്ഥിക്കാം…. ഗുജറാത്ത്‌ കലാപം പോലെയൊന്ന്‌ കേരളത്തിലും വരുവാൻ കാത്തിരിക്കാം….മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ലല്ലോ…..കലാപം ഉടനെയുണ്ടാകും….അല്ലേ ശ്രീധരേട്ടാ…

Generated from archived content: news1_sep27.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here