നടി ഖുശ്‌ബുവിനെതിരെ പ്രതിഷേധം

ഗർഭനിരോധന ഉപാധികൾ സ്വീകരിച്ചുകൊണ്ട്‌ പെൺകുട്ടികൾ വിവാഹപൂർവ്വ ലൈംഗികബന്ധം നടത്തുന്നതിൽ തെറ്റില്ലെന്ന ഖുശ്‌ബുവിന്റെ പ്രസ്താവന തമിഴ്‌നാട്ടിൽ വലിയ പ്രതിഷേധത്തിനിടയാക്കുന്നു. കുറ്റിച്ചൂലും ചെരുപ്പുമുൾപ്പെടെ ഖുശ്‌ബുവിനെതിരെ പ്രകടനം നടത്തിയ സ്‌ത്രീകൾ ഉൾപ്പെടെയുളള 60 പേരെ പോലീസ്‌ അറസ്‌റ്റു ചെയ്‌തു. തമിഴ്‌ സംസ്‌കാരത്തെ അപമാനിച്ച ഖുശ്‌ബു മാപ്പുപറയണമെന്നും ഇവർ ആവശ്യപ്പെട്ടു.

മറുപുറംഃ ഇത്‌ താൻടാ തമിഴ്‌നാടു സ്‌റ്റൈൽ. പൊന്നു തമിഴ്‌മക്കളേ, ഈ അമ്മച്ചിയ്‌ക്കുവേണ്ടിയല്ലേ നിങ്ങൾ ക്ഷേത്രം പണികഴിപ്പിച്ച്‌ അമ്മൻകുടം എടുത്ത്‌ ആടിയത്‌. ഖുശ്‌ബുമാതാ… ഖുശ്‌ബുമാതാ എന്നു വിളിച്ച്‌ ആടിപ്പാടിയത്‌ വെറുതെയായെന്നു തോന്നുന്നുണ്ടോ. സിനിമാനടിക്ക്‌ അമ്പലം പണിത്‌ വിവരക്കേട്‌ കാണിക്കുന്നവർക്ക്‌ ഇതല്ല ഇതിനപ്പുറവും വരണം. നിലപാടുകൾ എടുക്കുന്നത്‌ സ്വന്തം ജീവിതപരിസരത്തുതന്നെ നിന്നാകുമ്പോൾ ഇതിലും വലുത്‌ പ്രതീക്ഷിക്കാം. ഏതായാലും മുംബെക്കാരി ഖുശ്‌ബുവിന്റെ ക്ഷേത്രം പാട്ടവിലയ്‌ക്ക്‌ എടുക്കാൻ ആളുവരുന്ന കാലം അടുത്തെന്നു തോന്നുന്നു. പട്ടാളിമക്കൾ കക്ഷി ഇളകിയിട്ടുണ്ടെന്നാണ്‌ കാലാവസ്ഥ പ്രവചനം.

Generated from archived content: news1_sep26_05.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here