സി.പി.എം സെക്രട്ടറിമാരേയും കമ്മറ്റിയുടെ സെക്രട്ടറിയേറ്റ് അംഗങ്ങളേയും ഇനി സമ്മേളനങ്ങളിൽവച്ച് കൈപൊക്കി പരസ്യ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കാൻ കേന്ദ്ര കമ്മറ്റി നിർദ്ദേശിച്ചു. കമ്മറ്റി അംഗങ്ങളേയും സമ്മേളന പ്രതിനിധികളേയും രഹസ്യബാലറ്റിലൂടെയായിരിക്കും തിരഞ്ഞെടുക്കുക. എതിർപ്പുളളവരെ തിരിച്ചറിഞ്ഞ് അവരെക്കൂടി യോജിപ്പിച്ച് ഭാവിയിൽ പ്രവർത്തനം നടത്താനാണ് ഇതിന്റെ ഉദ്ദേശമെന്ന് കേന്ദ്ര കമ്മറ്റി അറിയിച്ചു.
മറുപുറംഃ- പണ്ടേ ദുർബല, ഇപ്പോൾ ഗർഭിണി എന്ന മട്ടാകുമോ സഖാക്കളേ പാർട്ടിയുടെ കാര്യം….എതിർത്തു വോട്ടുചെയ്യുന്നവരെ സ്‌നേഹത്തോടെ സമീപിച്ച് ഒത്തൊരുമിച്ച് നിർത്തി പ്രവർത്തിക്കാൻ സി.പി.എമ്മിലുളളവർ സുവിശേഷ പ്രവർത്തകരോ ഗാന്ധിമാർഗ്ഗക്കാരോ അല്ലല്ലോ….സംഭവം മനസ്സിലായി, വായടക്കൂ….വോട്ടുചെയ്യൂ…. ജനാധിപത്യം കുപ്പത്തൊട്ടിലിൽ….വിഷം കൂടിയ ഇനങ്ങളെ കണ്ടെത്താനും സമ്മേളനം കഴിഞ്ഞാൽ തല്ലുകൊല്ലാനും, തോണ്ടി അങ്ങേപറമ്പിൽ ഇടുവാനും ഇനി എളുപ്പത്തിൽ കഴിയുമല്ലോ…. സി.പി.എമ്മിന്റെ ഓരോരോ രീതികളെ….
Generated from archived content: news1_sep24.html