കരിമണൽ ഖനനവുമായി ബന്ധപ്പെട്ട എല്ലാ തുടർ നടപടികളും നിർത്തിവയ്‌ക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട പാരിസ്ഥിതിക പ്രശ്‌നങ്ങൾ പഠിക്കാൻ പുതിയ സമിതിയെ നിയോഗിക്കും. എന്നാൽ കരിമണൽ ഖനനത്തിന് എൻ.ഒ.സി. നല്‌കിയ വ്യവസായവകുപ്പിന്റെ നടപടിയിൽ തെറ്റൊന്നുമില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു.
മറുപുറംഃ- ഇതെന്തു ഇടപാടാണ് മുഖ്യമന്ത്രീ….വ്യവസായവകുപ്പ് ചെയ്തത് ശരിയാണ് പക്ഷെ പോക്രിത്തരമായി എന്നുപറയുമ്പോലെയാണല്ലോ കാര്യങ്ങൾ. പറഞ്ഞില്ലേൽ ബാപ്പ പട്ടിയിറച്ചി തിന്നും, പറഞ്ഞാൽ ഉമ്മാന്റേന്ന് തല്ലുകിട്ടും എന്നതുപോലെയാ ഉമ്മൻചാണ്ടിയുടെ കാര്യം…. വ്യവസായവകുപ്പിനെ കുറ്റം പറഞ്ഞാൽ കുഞ്ഞാലിക്കുട്ടി കണ്ണുരുട്ടും. കരിമണൽ ഖനനം വേണമെന്നുപറഞ്ഞാൽ സുധീരനടക്കമുളളവർ മീശപിരിക്കും….ഇപ്പോ മനസ്സിലായോ, മുഖ്യമന്ത്രിയായിരിക്കുകയെന്നാൽ ഒരു രണ്ടുംകെട്ട ജീവിതമാണെന്ന്…..വേണമെങ്കിൽ ആന്റണിയോട് ചോദിച്ചുനോക്കൂ…
Generated from archived content: news1_sep23.html
Click this button or press Ctrl+G to toggle between Malayalam and English