മുഖ്യൻ ആദ്യം രാജിവയ്‌ക്കണം ഃ കരുണാകരൻ

പൊന്മുടി ഭൂമി ഇടപാട്‌ വിവാദം മുൻനിർത്തി ആദ്യം രാജിവയ്‌ക്കേണ്ടത്‌ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദനാണെന്ന്‌ എൻ.സി.പി നേതാവ്‌ കെ. കരുണാകരൻ. ഒരു കാര്യവും ചെയ്യാതെ കസേര ഉറപ്പിക്കാനാണ്‌ മുഖ്യന്റെ ശ്രമം. വെളിയം ഭാർഗവന്റെ ഏറാൻമൂളി മാത്രമാണ്‌ മുഖ്യൻ. ഇത്രയും പരസ്യമായ അഴിമതി ഇതിനുമുമ്പ്‌ നടന്നിട്ടില്ലെന്നും കരുണാകരൻ പറഞ്ഞു.

മറുപുറം ഃ കാരണവരെന്താ ഉറക്കത്തിൽ നിന്നും എഴുന്നേറ്റ്‌ പിച്ചും പേയും പറയുന്നത്‌. മുഖ്യനെന്നു കേട്ടപ്പോൾ ആന്റണിയുടെയും ഉമ്മൻചാണ്ടിയുടെയും കാലമെന്നു കരുതിയോ..? പറഞ്ഞതിൽ ഒന്നുണ്ട്‌ ശരി – ഇത്രയും പരസ്യമായ അഴിമതി ഇതിനു മുമ്പ്‌ ഉണ്ടായിട്ടില്ലെന്ന്‌. നമ്മുടെ കാലത്തെല്ലാം രഹസ്യമായിരുന്നല്ലോ… എങ്കിലും ഇപ്പോഴത്തെ മുഖ്യനാണ്‌ അങ്ങയെ ഒന്നു പാമോയിലിൽ കുളിപ്പിച്ചതും ഇപ്പോഴും പാമോയിൽ ചൂടാക്കിക്കൊണ്ടിരിക്കുന്നതും. മൂന്നാറിൽ അച്ചുമാമൻ ഒന്നു വിളയാടിയതുകൊണ്ടാണ്‌ പൊന്മുടിയടക്കം പലതും തെളിഞ്ഞത്‌. അങ്ങേരെ കൊണ്ട്‌ ആകുന്നത്‌ അങ്ങേര്‌ ചെയ്യുന്നു. നമ്മുടെ കാലത്ത്‌ കേരളത്തിൽ ‘ഉത്സവ’മായിരുന്നല്ലോ…

Generated from archived content: news1_sep22_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here