സി.പി.എം നേതാക്കളായ എം.എ.ബേബിയുടെ മകനായ അശോകും കൊടിയേരി ബാലകൃഷ്‌ണന്റെ മകനായ ബിനീഷും സിനിമാലോകത്തേയ്‌ക്ക് കടക്കുന്നു. ആത്മമിത്രങ്ങളായ ഇവർ സിനിമയിൽ നായകനും വില്ലനുമായാണ് അഭിനയിക്കുന്നത്. സജി നന്ദിയോട്ട് നിർമ്മിക്കുന്ന ‘ഫൈവ് ഫിംഗേഴ്‌സ്’ എന്ന സിനിമയിലാണ് ഇവർ അഭിനയിക്കുന്നത്. കാമ്പസ് പശ്ചാത്തലത്തിലാണ് സിനിമ മുന്നോട്ടുപോകുന്നത്.
മറുപുറംഃ- രാജ്‌മോഹൻ ഉണ്ണിത്താനെ ഗുരുവായി മനസ്സിൽ കണ്ടുവേണം ക്യാമറയ്‌ക്കു മുന്നിലെത്താൻ….കോൺഗ്രസിൽ രക്ഷയില്ലെന്നു കണ്ടപ്പോൾ ഉണ്ണിത്താൻ സിനിമയിൽ പയറ്റാൻ പോകുന്നു….വിപ്ലവം ഉടനെയില്ലെന്ന് ഉത്തമബോധ്യമുളളതിനാൽ സഖാക്കന്മാരും മക്കളെ സിനിമയിൽ ഇറക്കുന്നു…..നല്ല വഴിയാണു മക്കളെ, രാഷ്‌ട്രീയത്തിലിറങ്ങി നാലാംലോകവും മൂന്നാംലോകവും തേടിനടന്ന് നാട്ടുകാരെ പറ്റിക്കണ്ടല്ലോ….നമുക്കീ സിനിമയുടെ മായികലോകം മതി….ആശംസകൾ; ചെറുസഖാക്കളായ ഇവർ ഇനി വിപ്ലവമടുക്കുമ്പോൾ പാർട്ടി ആപ്പീസിലേക്ക് ചേക്കേറിയാൽ മതി….നാൾ കുറെ കഴിയുമ്പോൾ കൈരളി ചാനലിന്റെ ഡയറക്‌ടർ പദവിക്കുവേണ്ടി സുഹൃത്തുക്കൾ തമ്മിലടി തുടങ്ങുമോ ആവോ….?
Generated from archived content: news1_sep21.html
Click this button or press Ctrl+G to toggle between Malayalam and English