തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ പ്രചരണ പരിപാടികൾ ഉച്ചസ്ഥായിയിലെത്തുമ്പോഴും ജനകീയ പ്രശ്‌നങ്ങൾ ചർച്ചയിൽ വരുന്നില്ല. അടിയന്തിരാവസ്ഥയും കെ.ജി.ബി ചാരപ്പണിയും ബി.ജെ.പി ബാന്ധവവുമൊക്കെയാണ് പ്രധാന ചർച്ചാവിഷയം. അഴിമതിക്കഥകളും പലരും പ്രചരണായുധമാക്കുന്നുണ്ട്.
മറുപുറംഃ അല്ലേലും നമ്മൾ മലയാളികൾ പ്രദേശിക കാര്യങ്ങളിൽ പിറകോട്ടാണല്ലോ. എന്തു വിഷയമെടുത്തിട്ടാലും അങ്ങ് അമേരിക്കയിലും ക്യൂബയിലും ചൈനയിലുമൊക്കെയേ നാം പൊങ്ങൂ. ഇവിടെ പഞ്ചായത്ത് റോഡ് കുഴിയായിക്കിടന്നാൽ ആഗോളവത്‌ക്കരണത്തിന്റെ നവസിദ്ധാന്തങ്ങൾ വച്ചേ നാം അത് വിശകലനം ചെയ്യൂ. വെറുതെയല്ല സ്ഥാനാർത്ഥികൾക്കിടയിലോട്ട് പോത്ത് കലിയിളകി ഓടിക്കയറിയത്.
Generated from archived content: news1_sep20_05.html
Click this button or press Ctrl+G to toggle between Malayalam and English