മന്ത്രിസഭയിൽ നിന്നും പുറത്താക്കപ്പെട്ട ടി.എം.ജേക്കബിനെ വീണ്ടും മന്ത്രിയാക്കുന്നതിനുവേണ്ടി യാക്കോബായ സഭയുടെ വക്താവ് ഫാദർ വർഗീസ് കല്ലാപ്പാറ എ.ഐ.സി.സി അധ്യക്ഷ സോണിയാഗാന്ധിക്ക് ഫാക്‌സ് സന്ദേശം അയച്ചു. ഓർത്തഡോക്‌സ് വിശ്വാസിയായ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായപ്പോൾ നടന്ന ഗൂഢനീക്കമാണ് ജേക്കബിന്റെ മന്ത്രിസ്ഥാനം തെറിക്കാൻ കാരണമായതെന്ന് യാക്കോബായ വിഭാഗം കുറ്റപ്പെടുത്തി. കെ.പി.സി.സിയിൽനിന്നും യാക്കോബായ വിഭാഗക്കാരായ പി.പി.തങ്കച്ചൻ, പി.സി.ചാക്കോ എന്നിവരെ ഒഴിവാക്കിയതും സഭാവിശ്വാസികളെ വേദനിപ്പിച്ചതായി ഫാക്‌സ് സന്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
മറുപുറംഃ- ഇനി മന്ത്രിസ്ഥാനത്തിനും മറ്റ് നേട്ടങ്ങൾക്കും വേണ്ടി പഴയ സുകുമാരക്കുറുപ്പും, വീരപ്പനുമൊക്കെ യാക്കോബായ സഭയിൽ ചേർന്നാൽ മതിയല്ലോ….? ചേരാൻ എന്താണാവോ വഴി….ഈ പളളിക്കാരും പട്ടക്കാരും സമുദായ നേതാക്കളും കൂടി കേരളം കുട്ടിച്ചോറാക്കുമെന്നാണ് തോന്നുന്നത്… പ്രാർത്ഥനയും പരിവട്ടവും മാത്രമല്ലാതെ നടക്കുന്ന പിതാക്കൾ രാഷ്‌ട്രീയക്കാര്യമെങ്കിലും വോട്ടുചെയ്യുന്ന ജനങ്ങൾക്ക് വിട്ടുകൊടുക്കണം…ദൈവമേ….അന്തിക്രിസ്‌തു ഇടിത്തീയുമായി വരാറായില്ലേ…?
Generated from archived content: news1_sep2.html