വെളിയത്തിന്റെ വീട്ടിൽ വി.എസ്‌ എത്തി

മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദൻ സി.പി.ഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാർഗവനെ പട്ടത്തുള്ള വസതിയിലെത്തി സന്ദർശിച്ചു. ഇത്‌ രാഷ്ര്ടീയവൃത്തങ്ങളിൽ ഒട്ടേറെ അഭ്യൂഹങ്ങൾക്കിടയാക്കി. ഒരു പരിപാടി കഴിഞ്ഞ്‌ മടങ്ങവെ വളരെ യാദൃശ്ചികമായിരുന്നു സന്ദർശനമെങ്കിലും ഏറെ രാഷ്ര്ടീയ പ്രാധാന്യമുള്ളതാണിതെന്ന്‌ രാഷ്ര്ടീയനിരീക്ഷകർ

കരുതുന്നു.

മറുപുറം ഃ ഒടുവിൽ മമ്മതിനെ കാണാൻ മലയെത്തി. ഒടുവിൽ മലപോലെ വന്നത്‌ എലിപോലെ ആകുമോ എന്നതു മാത്രമാണ്‌ സംശയം. താൻ കുഴിച്ച കുഴിയിൽ താൻതന്നെ വീണു എന്നപോലെയാണ്‌ സി.പി.ഐയുടെ കാര്യം. മണ്ണിൽതട്ടി വീണുപോയ ബിനോയ്‌ മോനെ രക്ഷിക്കാൻ അടവുകൾ പതിനാറെടുത്താലും ഉമ്മനും പിന്നെ ഉണ്ണാവൃതം അനുഷ്‌ഠിക്കുന്ന അഞ്ച്‌ യു.ഡി.എഫ്‌ കുഞ്ഞുങ്ങളും സമ്മതിക്കുമോ എന്നാണ്‌ സംശയം. ഏതായാലും മലയോട്‌ ഒരു വാക്ക്‌…. കുരുവിള പടിക്കു പുറത്തും, വിശ്വപ്പൻ മണിയറയിലുമാകുന്ന ഇടപാട്‌ എന്താണപ്പാ… ഇതിനിടയിൽ ഇസ്മയിൽ അസിസ്‌റ്റന്റ്‌ സെക്രട്ടറി പഴുതാരമീശ വിറപ്പിച്ചു കാണിച്ചുവോ…?

Generated from archived content: news1_sep18_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here