ദേശീയഗാന പ്രശ്‌നം മുഖ്യമന്ത്രി നിസ്സാരവത്‌ക്കരിക്കുന്നുഃ ശ്രീധരൻപിളള

ഒൻപതാം ക്ലാസ്സിലെ പാഠപുസ്‌തകത്തിൽ ദേശീയഗാനത്തിലും സത്യപ്രതിജ്ഞയിലും വന്ന തെറ്റുകൾ അച്ചടിപ്പിശകാണെന്നുളള മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിശദീകരണം ദേശദ്രോഹപരമായ കുറ്റത്തെ നിസ്സാരവത്‌ക്കരിക്കുകയാണെന്ന്‌ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ്‌ അഡ്വഃപി.എസ്‌.ശ്രീധരൻപിളള വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. ഈ പ്രശ്‌നത്തിൽ മുഖ്യമന്ത്രിയും യു.ഡി.എഫും പരസ്യമായി മാപ്പുചോദിക്കണമെന്ന്‌ ശ്രീധരൻപിളള ആവശ്യപ്പെട്ടു.

മറുപുറംഃ- ക്ഷമിക്കൂ പിളേള….ക്ഷമിക്കൂ…ഇതൊരു അച്ചടി പിശകാകാനാണ്‌ സാധ്യത. അല്ലാതെ ആര്യന്മാർ ഇന്ത്യയിലെ ആദിമനിവാസികളാണെന്നും ഹിന്ദുമതം മാത്രമാണ്‌ ഇന്ത്യയുടെ ദേശീയമതമെന്നും പാഠപുസ്‌തകത്തിൽ ‘കൃത്യ’മായ ഉദ്ദേശശുദ്ധിയോടെ ചെയ്ത സംഘപരിവാറിന്റെ ബുദ്ധി ഏതായാലും ഉമ്മൻചാണ്ടി സർക്കാരിനുണ്ടാവില്ല….ഉമാഭാരതിയുടെ ദേശീയപതാക പ്രശ്‌നം തീർത്തിട്ടു പോരെ നമുക്ക്‌ ഈ അച്ചടിപ്രശ്‌നം ഒതുക്കാൻ….

Generated from archived content: news1_sep18.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English