ഇനി ചേർത്തലയിൽ മത്സരിക്കില്ലഃ ആന്റണി

ഇനി ചേർത്തല മണ്ഡലത്തിൽ മത്സരിക്കില്ലെന്നും തന്റെ

ജീവിതത്തിന്റെ ഒരു ഘട്ടം കഴിഞ്ഞുവെന്നും മുൻമുഖ്യമന്ത്രി

ഇ.കെ.ആന്റണി പ്രഖ്യാപിച്ചു. എന്നാൽ ഇനി വിശ്രമജീവിതമല്ല

ഉദ്ദേശിച്ചിരിക്കുന്നതെന്നും ചേർത്തലയോട്‌ ഒരിക്കലും

തീരാത്ത കടപ്പാടുണ്ടെന്നും ഈ മണ്ഡലത്തിനായി പ്രഖ്യാപിച്ച

എല്ലാ വികസന പ്രവർത്തനങ്ങളും പൂർത്തിയാക്കുമെന്നും

ആന്റണി പറഞ്ഞു.

മറുപുറംഃ- ഒന്നിൽ പിഴച്ചാൽ രക്ഷ പിന്നെ മൂന്നിൽ എന്നാണ്‌

പ്രമാണം. മൂന്നാമത്തേതിലും പിഴച്ചാൽ ആ നാറ്റം

ഏത്‌ സോപ്പിട്ടു കുളിച്ചാലും മാറുകില്ലെന്ന്‌ ചേർത്തലക്കാർക്ക്‌

അറിയില്ലെങ്കിലും ആന്റണിക്ക്‌ നന്നായറിയാം. ചേർത്തലയോട്‌

ഇത്രയും സ്നേഹമുണ്ടെന്ന്‌ ഇപ്പോഴാണ്‌ മനസിലായത്‌.

ഇനി അടുത്ത ഭാഗ്യം ഏതു മണ്ഡലത്തിനാണാവോ…..?

Generated from archived content: news1_sep13.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here