സംസ്‌കൃതം പോലും അറിയാത്ത ശബരിമല തന്ത്രിയേക്കാൾ എന്തുകൊണ്ടും യോഗ്യതയുള്ളവരാണ് ക്ഷേത്രങ്ങളിൽ പൂജ നടത്തുന്ന ഈഴവ ശാന്തിക്കാരെന്ന് എസ്.എൻ.ഡി.പി യോഗം വൈസ്‌പ്രസിഡന്റ് എം.ബി ശ്രീകുമാർ അഭിപ്രായപ്പെട്ടു. ചേപ്പാട് ശ്രീനാരായണ വൈദിക പാഠശാലയുടെ ഉദ്‌ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു ശ്രീകുമാർ. ശാന്തിനിയമനത്തിന് അവകാശത്തിന്റെ പേരിൽ വരുന്ന പലർക്കും മൂലമന്ത്രം പോലും അറിയില്ല എന്നും ശ്രീകുമാർ പറഞ്ഞു.
മറുപുറം ഃ അത് കലക്കി… ബ്രാഹ്‌മണ മേധാവിത്തത്തിനെതിരെയുള്ള ശക്തമായ ആഞ്ഞടിക്കൽ. ശാന്തിപ്പണിയുടെ കാര്യത്തിൽ എന്ന പോലെ അമ്പലം വിഴുങ്ങലിലും നമ്മൾ കേമന്മാർ തന്നെയല്ലേ. മൂലമന്ത്രം മാത്രമല്ല ചില ക്ഷേത്രങ്ങളുടെ മൂലക്കല്ല് വരെ നമ്മൾ ഇളക്കി മാറ്റിയെന്നാണ് ചില അന്വേഷണ കമ്മീഷന്മാരുടെ കണ്ടെത്തൽ. കമ്മീഷന്റെ മുന്നിൽ നിന്നുകൊണ്ട് ബ…ബ….ബ… അടിക്കുന്നത് കേരളത്തിലെ ജനങ്ങൾ കണ്ടതാണ്. എങ്ങിനെയായാലും അങ്ങയുടെ ആഞ്ഞടിക്കൽ തകൃതിയായി നടക്കട്ടെ… ഇനി അതേയുള്ളൂ രക്ഷ….
Generated from archived content: news1_oct9_07.html