ഒളവണ്ണസംഭവം സി.ബി.ഐ അന്വേഷിക്കണംഃ രാജഗോപാൽ

ഒളവണ്ണയിൽ കന്യാസ്‌ത്രീകളെ ആക്രമിച്ച സംഭവത്തിന്മേൽ സി.ബി.ഐ അന്വേഷണം വേണമെന്ന്‌ ബി.ജെ.പി നേതാവ്‌ ഒ.രാജഗോപാൽ ആവശ്യപ്പെട്ടു. ഒളവണ്ണ കോളനിയിലെ ഒറ്റയാളിനേയും അറസ്‌റ്റു ചെയ്യാതെ, പുറത്തുളള ഹിന്ദുസംഘടനാപ്രവർത്തകരെയാണ്‌ പോലീസ്‌ അറസ്‌റ്റു ചെയ്‌തത്‌. ഇത്‌ പക്ഷപാതപരമായി പോലീസ്‌ നടത്തുന്ന പ്രവർത്തനങ്ങൾക്ക്‌ ഉദാഹരണമാണ്‌. സി.പി.എം അടക്കമുളള പാർട്ടിപ്രവർത്തകരും സംഭവത്തിൽ പ്രതികളാണെന്നും രാജഗോപാൽ പറഞ്ഞു.

മറുപുറംഃ- കോളനിയിൽനിന്നും നാലുപേർ, പുറത്തുനിന്നും അഞ്ചുപേർ, ഇടയിൽനിന്നും എട്ടുപേർ എന്നിങ്ങനെ സംവരണാനുപാതത്തിൽ പ്രതികളെ സൃഷ്‌ടിക്കുവാൻ പറ്റുമോ രാജഗോപാൽജി….. ഉപ്പു തിന്നവനല്ലേ വെളളം കുടിക്കേണ്ടത്‌….കന്യാസ്‌ത്രീകളെ ആക്രമിച്ചവരെ പോലീസ്‌ വേണ്ടപോലെ പിടിച്ചോളും അതിന്‌ സംവരണാനുപാതം വേണമെന്ന്‌ പറയുന്നത്‌ ശരിയല്ല….വടക്കേ ഇന്ത്യയിൽ ഒരുപാട്‌ പളളീലച്ചൻമാരും കന്യാസ്‌ത്രീകളും ആക്രമിക്കപ്പെടുകയും, കൊല്ലപ്പെടുകയും ചെയ്‌തിട്ടുണ്ട്‌…അതും സി.പി.എം പോളിറ്റ്‌ ബ്യൂറോ നിർദ്ദേശിച്ചിട്ടാണ്‌ എന്നൊക്കെ പറഞ്ഞു കളയരുത്‌…..ചത്തത്‌ കീചകനെങ്കിൽ കൊന്നതു ഭീമൻ തന്നെ…. കാള വാലുപൊക്കുമ്പോഴെ അറിയാം കാര്യത്തിന്റെ കിടപ്പ്‌…. ഭാരത്‌മാതാകീ ജയ്‌….

Generated from archived content: news1_oct9.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here