ഘടകകക്ഷിയെ തോൽപ്പിക്കാൻ സി.പി.എമ്മിന്റെ സർക്കുലർ

എൽ.ഡി.എഫ്‌ ഘടകകക്ഷിയായ സി.പി.ഐയെ തോൽപ്പിക്കാൻ ചേർത്തല സി.പി.എം ഏരിയാ കമ്മറ്റിയുടെ രഹസ്യ സർക്കുലർ ഇറക്കിയതായി പരാതി. സർക്കുലർ വ്യാജമാണെന്ന്‌ സി.പി.എം നേതൃത്വം പറയുന്നുണ്ടെങ്കിലും സംഭവം വിവാദമായിരിക്കുകയാണ്‌. സീറ്റിനുവേണ്ടിയുളള സി.പി.ഐയുടെ കടുംപിടുത്തമാണ്‌ സർക്കുലർ ഇറക്കാൻ സാഹചര്യം ഒരുക്കിയത്‌. ഐക്യം പുറമെ മാത്രമെയുളളൂ എന്നും ഉളളിൽ അനൈക്യമാണെന്നും സർക്കുലർ വ്യക്തമാക്കുന്നുണ്ട്‌. സർക്കുലർ വിവാദം ഉയർന്നതിനെ തുടർന്ന്‌ സി.പിഎം ഏരിയാ സെക്രട്ടറി എ.എം.ആരിഫ്‌ കഴിഞ്ഞ ദിവസം ജില്ലാ സെക്രട്ടറിക്ക്‌ രാജിക്കത്ത്‌ നല്‌കി.

മറുപുറംഃ തിരിച്ചൊരു സർക്കുലർ ഇറക്കിയാൻ വോട്ടുചെയ്യാൻ ആളില്ലാത്തതിനാലും പുറത്തുചാടിയാൽ ഒരു പുല്ലിനും തങ്ങളെ വേണ്ട എന്ന അവസ്ഥയുളളതുകൊണ്ടും കിട്ടുന്ന പഴങ്കഞ്ഞി മോന്തി എൽ.ഡി.എഫ്‌ തറവാടിന്റെ ചായ്‌പിൽ കിടന്നുറങ്ങുന്നതുതന്നെയാ ബുദ്ധി. പണ്ട്‌ ആനപ്പുറത്തേറിയതിന്റെ തഴമ്പൊക്കെ മാഞ്ഞുതുടങ്ങി സി.പി.ഐ സഖാക്കളേ, പഴയതുപോലല്ല കാര്യങ്ങൾ പിണങ്ങിയാൽ കിടപ്പു പടിക്കു പുറത്തായിരിക്കും; കരുണാകരനുമായുളള പുതിയ സംബന്ധം വല്ല്യേട്ടന്‌ ‘ക്ഷ’ പിടിച്ച മട്ടാ. വിഷമം തോന്നുന്നുണ്ടെങ്കിൽ ആ വടക്കേപ്പുറത്തേക്ക്‌ നോക്കി നാല്‌ ഓലിയിട്ടോ….

Generated from archived content: news1_oct8_05.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here