കിളിരൂർ പെൺവാണിഭംഃ പോലീസിന്‌ രൂക്ഷവിമർശനം

കിളിരൂർ പെൺവാണിഭക്കേസിൽ പോലീസ്‌ നടപടികളെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. പോലീസ്‌ അന്വേഷണം ഫലപ്രദമല്ലെന്ന്‌ ഉത്തരവിട്ട കോടതി അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട്‌ ഹാജരാകണമെന്നും ആവശ്യപ്പെട്ടു. മുഖ്യപ്രതി ലതാനായരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ്‌ ജസ്‌റ്റിസ്‌ ആർ.ബസന്ത്‌ ഇങ്ങനെ അഭിപ്രായപ്പെട്ടത്‌.

മറുപുറംഃ- പത്തൊൻപതുകാരിയെ സീരിയലിൽ അഭിനയിപ്പിക്കാമെന്ന്‌ പറഞ്ഞ്‌ കേരളം മുഴുവനും ഓടിച്ച്‌ സമ്പൂർണ്ണ പീഡനം നടത്തിയ ലതാനായരെന്ന പാവം സ്‌ത്രീയെ പോലീസ്‌ പീഡിപ്പിച്ചുവെന്ന്‌ നാട്ടുകാര്‌ പറയരുതെന്ന്‌ കരുതിയാ നമ്മുടെ പാവം പോലീസ്‌, അടങ്ങിയൊതുങ്ങി കഴിയുന്നത്‌…ആളെ പിടിക്കാൻ വൈകി, ഒടുവിൽ ലതാനായർക്ക്‌ ജാമ്യം കിട്ടുമ്പോൾ പോലീസിനു സന്തോഷമാകും…. അല്ലാതെ ലതാനായരെ പൊന്നുപോലെ കാത്തുസൂക്ഷിക്കുന്ന വേണ്ടപ്പെട്ടവരെ സന്തോഷിപ്പിക്കാനല്ല….കോടതിക്ക്‌ ഇതുവല്ലതും അറിയാമോ…പാവം ലതാനായർ.

Generated from archived content: news1_oct7.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here