എം.എൻ വിജയന്റെ നിര്യാണത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ അനുശോചിച്ചു. മികച്ച കലാശാല അധ്യാപകനാണ് വിജയൻ മാഷെന്ന് പിണറായി തന്റെ അനുശോചന സന്ദേശത്തിൽ പറഞ്ഞു. കമ്മ്യൂണിസ്‌റ്റ് പ്രസ്ഥാനവുമായി ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞ വിജയൻമാഷ് അവസാന കാലയളവിൽ പ്രസ്ഥാനവുമായി കടുത്ത ശത്രുതയിലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
മറുപുറം ഃ പാർട്ടിയുടെ നിലപാടിൽ നിന്നും കടുകിടെ മാറാത്ത സെക്രട്ടറിയാണ് പിണറായി എന്നതിൽ സന്തോഷം. അല്ലാതെ സുകുമാർ അഴീക്കോടിനെപ്പോലെ ഒരാളെ തെക്കോട്ടെടുക്കുമ്പോൾ മാത്രം മലർന്നു പറക്കുന്ന സ്വഭാവം കാണിച്ചില്ലല്ലോ…
എങ്കിലും വിജയൻ മാഷിന്റെ സ്ഥാനത്ത് വി.എസ്സായിരുന്നെങ്കിൽ പിണറായി എന്തുപറയുമായിരുന്നു…. വി.എസ്സ് നല്ലൊരു തുന്നൽക്കാരനാണെന്നും, ഇടയ്‌ക്കിടെ മലകയറുമെന്നും…. അദ്ദേഹത്തിന്റെ പ്രസംഗം നല്ല കഥകളിപോലെയായിരുന്നെന്നും ആയിരിക്കും പറയുക.
Generated from archived content: news1_oct5_07.html