ജനകീയാസൂത്രണം- ബുദ്ധിജീവി വിവാദം ജനങ്ങളുടെ താത്‌പര്യം നഷ്‌ടമാക്കി ഃ- തോമസ്‌ ഐസക്ക്‌

ജനകീയാസൂത്രണത്തെ സംബന്ധിച്ച്‌ ചില ബുദ്ധിജീവികൾ തുടങ്ങിവച്ച വിവാദങ്ങൾ ജനങ്ങളുടെ രാഷ്‌ട്രീയേച്ഛയും ശുഷ്‌കാന്തിയും ഇല്ലാതാക്കിയതായി ഡോ.തോമസ്‌ ഐസക്ക്‌ എം.എൽ.എ അഭിപ്രായപ്പെട്ടു. ഡോ. കെ.എൻ.രാജിന്റെ ബഹുമാനാർത്ഥം നടത്തിയ സെമിനാറിൽ സംസാരിക്കുകയായിരുന്നു തോമസ്‌ ഐസക്ക്‌. ജനകീയാസൂത്രണവുമായി ബന്ധപ്പെട്ട്‌ മാധ്യമങ്ങളിൽ വരുന്ന സംവാദങ്ങൾ ശരിയായ രീതിയിലല്ലെന്നും ഐസക്ക്‌ പറഞ്ഞു.

മറുപുറംഃ- ഐസക്ക്‌സാറെന്താ മലർന്നു കിടന്നു തുപ്പുകയാണോ? ഒരുവക താടിയും, കട്ടികണ്ണടയും, സ്പെഷൽ ഖാദികുപ്പായവും ഒക്കെയിട്ട്‌, റിച്ചാർഡ്‌ ഫ്രാങ്കി, നാലാംലോകം എന്നിങ്ങനെയുളള കാര്യങ്ങൾ കേട്ടാൽ ജനം വീട്ടിലിരുന്ന്‌ ടിവി സീരിയൽ കാണുകയേ ചെയ്യുകയുളളൂ…. താങ്കളെ മാത്രം കുറ്റം പറയുന്നതല്ല സഖാവേ…, ജനത്തിന്‌ മനസ്സിലാകുന്ന ഭാഷയിലും, അംഗീകരിക്കാവുന്ന ജീവിതരീതിയിലുമൊക്കെയാകണം ഒരു കമ്യൂണിസ്‌റ്റുകാരൻ ഇടപെടേണ്ടത്‌….അല്ലാതെ സച്ചിദാനന്ദൻ കവികളെപറ്റിപറഞ്ഞതുപോലെ, കമ്യൂണിസ്‌റ്റുകാർക്കെന്താ പഞ്ചനക്ഷത്ര ഹോട്ടലുകളിലും നാലാംലോകത്തുമൊക്കെ ജീവിച്ചാൽ എന്ന്‌ സഖാക്കൾ പറയരുത്‌…. പ്ലീസ്‌…

Generated from archived content: news1_oct4.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here