ആന്റണി തന്നെ ഉപദേശിക്കാറായിട്ടില്ലഃ കരുണാകരൻ

തന്നെ ഉപദേശിക്കാൻ വിധം എ.കെ.ആന്റണി വളർന്നിട്ടില്ലെന്ന്‌ ഡി.ഐ.സി നേതാവ്‌ കെ.കരുണാകരൻ. ആന്റണി അതിനു മുതിരരുതെന്നും കരുണാകരൻ പറഞ്ഞു. സി.പി.എം ഭരണത്തിന്‌ ഇന്ദിരാഗാന്ധിയുടെ പേരിൽ കരുണാകരൻ ശ്രമിക്കുകയാണെന്ന ആന്റണിയുടെ പരാമർശത്തോട്‌ പ്രതികരിച്ചാണ്‌ കരുണാകരൻ ഇങ്ങനെ പറഞ്ഞത്‌. ഡി.ഐ.സി സംഘടിപ്പിച്ച ഇന്ദിരാ അനുസ്‌മരണം തിരുവനന്തപുരത്ത്‌ വച്ച്‌ ഉദ്‌ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു കരുണാകരൻ.

മറുപുറംഃ ഇത്രയുമായിട്ടും ആന്റണിക്ക്‌ മനസ്സിലാകുന്നില്ലെന്നു വച്ചാൽ കാര്യം കഷ്‌ടമാണേ. ഒന്നുകൂടി വ്യക്തമായി പറഞ്ഞുകൊടുക്ക്‌ കരുണാകർജീ… പോത്തിനോട്‌ വേദമോതിയിട്ട്‌ കാര്യമില്ലെന്നുകൂടി ഉപദേശിക്കൂ… പൂച്ച എങ്ങിനെ വീണാലും നാലുകാലിൽതന്നെ. അത്‌ പട്ടുമെത്തയിലായാലും കുപ്പത്തൊട്ടിയിലായാലും ഒരുപോലെ. പ്രിയപ്പെട്ട ആന്റണീ ഈ സമയം പത്തു വാഴവെച്ചാൽ… അതായിരിക്കും ഗുണം.

Generated from archived content: news1_oct31_05.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here