ഐസ്‌ക്രീം പാർലർ കേസ്‌ വീണ്ടും; കുഞ്ഞാലിക്കുട്ടി പരുങ്ങുന്നു

ഏറെ കോളിളക്കം സൃഷ്‌ടിച്ച ഐസ്‌ക്രീം പാർലർ പെൺവാണിഭത്തിൽ ഒരു മന്ത്രി തന്നെ പീഡിപ്പിച്ചുവെന്നും, അന്ന്‌ പണം തന്നതിനാലാണ്‌ കോടതിയിൽ മൊഴിമാറ്റി പറഞ്ഞതെന്നും വെളിപ്പെടുത്തി റെജീന എന്ന യുവതി പത്രസമ്മേളനം നടത്തി. യുവതി മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ പേരെടുത്ത്‌ പരാമർശിക്കുകയും ചെയ്‌തു. സംഭവം നടക്കുമ്പോൾ പെൺകുട്ടി പ്രായപൂർത്തിയായിരുന്നില്ല.

എന്നാൽ പെൺകുട്ടി ഭ്രാന്ത്‌ പുലമ്പുകയാണെന്നും ആരുടേയോ സമ്മർദ്ദത്തിനു വഴങ്ങിയാണ്‌ ഇങ്ങനെ പറയുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കുഞ്ഞാലിക്കുട്ടിയെ തേജോവധം ചെയ്യാൻ നടത്തുന്ന ഗൂഢാലോചനയുടെ ഫലമാണ്‌ ഇതെന്ന്‌ മുസ്ലീം ലീഗ്‌ നേതാവും വിദ്യാഭ്യാസമന്ത്രിയുമായ ഇ.ടി. മുഹമ്മദ്‌ ബഷീർ പറഞ്ഞു.

മറുപുറംഃ- ഉപ്പുതിന്നവൻ വെളളം കുടിക്കും കുഞ്ഞാലിക്കുട്ടി…. എന്തുമാത്രം കാശാ ‘ഐസ്‌ക്രീം’ ഒന്നു തണുപ്പിക്കാൻ ചെലവാക്കിയത്‌. ഒടുവിൽ കാശും പോയി മാനോം പോയി….പെണ്ണുങ്ങളെ കുടിച്ച വെളളത്തിൽ പോലും വിശ്വസിക്കരുതെന്ന്‌ ഇപ്പോഴെങ്കിലും മനസ്സിലായോ….പിളേളരുടെ പ്രായമൊക്കെ നോക്കിയിട്ടു വേണ്ടേ അങ്കത്തിന്‌ പോകാൻ….

പ്രിയപ്പെട്ട ഇ.ടി. മുഹമ്മദ്‌ ബഷീർ മന്ത്രീ, നാറിയവനെ തൊട്ടാൽ തൊട്ടവനും നാറും കേട്ടോ…. സ്വന്തം കാര്യം നോക്കിനടന്നാൽ പോരെ…?

Generated from archived content: news1_oct29.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here