പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്, ഡി.ഐ.സി സഖ്യം പൂർണ്ണമാകാത്തതിനു കാരണം ഡി.ഐ.സി നേതാക്കൾ തന്നെയായിരുന്നെന്ന് പാർട്ടി സംസ്ഥാന പ്രസിഡന്റ് കെ.മുരളീധരൻ. ചില നേതാക്കൾ അവർക്കു സീറ്റില്ലെങ്കിൽ ധാരണ വേണ്ടെന്ന നിലപാടെടുത്തു. ചിലർ സീറ്റുറപ്പാക്കിയശേഷം മറ്റിടങ്ങളിൽ സഖ്യത്തെ നിരാകരിച്ചുവെന്നും മുരളീധരൻ പറഞ്ഞു.
മറുപുറംഃ ഓ… മുരളിയേട്ടാ… സി.പി.എമ്മുകാരെ ഇങ്ങനെ പതപ്പിക്കല്ലേ. സി.പി.എം പ്രേമം മൂത്ത് ഒടുവിൽ അടിയന്തരാവസ്ഥയിലെ ക്രൂരത അപ്പന്റെ തലയിൽ വച്ചുകൊടുത്ത് ആ കിളവനെ മൂന്നുപ്രാവശ്യം തളളിപ്പറയുമോ…. സ്വന്തം പാർട്ടിക്കാരെ ഇങ്ങനെ സ്‌നേഹിച്ചു തെറിപറയുന്ന നേതാവ് കേരളത്തിൽ കാണില്ല… വീരപ്പൻ പോയത് നന്നായി… അല്ലേൽ അവിടെയും ഒരു അലയൻസ് ഉണ്ടാക്കിയേനെ ഈ പുന്നാരപുത്രൻ.
Generated from archived content: news1_oct28_05.html