അയോദ്ധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിനുളള സമയം ആസന്നമായെന്നും, പാർട്ടി ഹിന്ദുത്വവാദത്തിൽനിന്ന് പിന്നോട്ടുപോകില്ലെന്നും ബി.ജെ.പി അധ്യക്ഷൻ എൽ.കെ.അദ്വാനി പറഞ്ഞു. അയോദ്ധ്യാപ്രശ്‌നത്തിന് രമ്യമായ പരിഹാരം ഉണ്ടാകുമെന്നായിരുന്നു വാജ്‌പേജ് ഗവൺമെന്റിന്റെ പ്രത്യാശ. പക്ഷെ അതുണ്ടായില്ല; ഇന്നിപ്പോൾ ക്ഷേത്രനിർമ്മാണം അനിവാര്യമായിരിക്കുന്നു. ബി.ജെ.പി ദേശീയ കൗൺസിലിനെ അഭിസംബോധന ചെയ്‌തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്വാനി.
മറുപുറംഃ- ഇതേതാണ്ട് കുറുക്കന്റെ ബുദ്ധിപോലെയാണല്ലോ അദ്വാൻജീ…ബി.ജെ.പി കസേരയിലിരിക്കുമ്പോൾ എന്ത് അയോദ്ധ്യ ഏത് രാമൻ അല്ലേ…? രാമന് ക്ഷേത്രം പണിത് കുടിയിരുത്തലല്ല പ്രശ്‌നമെന്ന് മനസ്സിലായി…അങ്ങ് ദില്ലിയിലെ കസേരയാണ് ഉന്നമെന്നും മനസ്സിലായി….ആരോ പറഞ്ഞതുപോലെ ലോഹപുരുഷന് തുരുമ്പുപിടിച്ചിരിക്കുന്നു….സ്വല്പമെങ്കിലും വകതിരിവുവേണം…അഞ്ചുകൊല്ലം രാമക്ഷേത്രത്തെപ്പറ്റി മിണ്ടാതിരുന്ന ലോഹപുരുഷൻ ഇപ്പോൾ തുമ്മുന്നതുകാണുമ്പോൾ ജനത്തിനുവരെ നാണം വരുന്നു…ചിലപ്പോൾ വാജ്‌പേയ്‌ജിക്കും….
Generated from archived content: news1_oct28.html