“മുൻ സർക്കാരിനെ വിമർശിക്കുന്നത്‌ ഒരു ഫാഷൻ” – എ.കെ.ആന്റണി

തന്റെ നേതൃത്വത്തിലുളള മുൻസർക്കാരിനെ വിമർശിക്കുന്നത്‌ ചിലർക്ക്‌ ഒരു ഫാഷനായിട്ടുണ്ടെന്ന്‌ മുൻമുഖ്യമന്ത്രിയും കോൺഗ്രസ്‌ നേതാവുമായ എ.കെ.ആന്റണി പരാതിപ്പെട്ടു. ഹവാല ഇടപാടിൽ കഴിഞ്ഞ സർക്കാർ വരുത്തിയ വീഴ്‌ചയെപ്പറ്റിയുളള വിമർശനത്തെക്കുറിച്ച്‌ പത്രലേഖകർ ചോദിച്ചപ്പോഴാണ്‌ ആന്റണി ഇങ്ങനെ പറഞ്ഞത്‌. ഇങ്ങനെ പോയാൽ താനും കുറെ കാര്യങ്ങൾ പറയുമെന്നും, തന്റെ തല പൊങ്ങാതിരിക്കാൻ പലരും ശ്രമിക്കുന്നുണ്ടെന്നും ആന്റണി പറഞ്ഞു.

മറുപുറംഃ- എത്രമാത്രം വേദനകളും രഹസ്യങ്ങളുടെ കൂമ്പാരവുമാണ്‌ ആന്റണിദ്ദേഹത്തിന്റെ മനസ്സിൽ കുന്നുകൂടി കിടക്കുന്നത്‌…പറയാൻ തുടങ്ങിയാൽ പിന്നെ പലരുടേയും തല സെക്രട്ടറിയേറ്റ്‌ പടിക്കൽ ഉരുണ്ടുകളിക്കും… പക്ഷെ പറയാൻ നാവുപൊങ്ങില്ലെന്നു മാത്രം…. എങ്കിലും ഗ്രഹണസമയത്ത്‌ ചിലപ്പോൾ ഞാഞ്ഞൂലിനും വിഷം വെയ്‌ക്കും എന്നറിയാവുന്നവരായിരിക്കണം ആന്റണിയുടെ തലപൊങ്ങാതിരിക്കാൻ ചില വെടിപൊട്ടിക്കുന്നത്‌… പ്രിയപ്പെട്ട ആന്റണി, ഏതായാലും എല്ലാവരും കൂടി നമ്മളെ ഒരു മൂലയിലാക്കി… രണ്ടുവെടി തിരിച്ചും വയ്‌ക്കൂ…എന്നാലല്ലേ നാട്ടുകാർക്ക്‌ ഒരു രസമാകൂ….ഇതിപ്പോ ഉണ്ടയുണ്ട്‌ വെടിവെയ്‌ക്കാൻ തോക്കില്ല എന്നു പറയുന്നത്‌ പോലെയാണല്ലോ…

Generated from archived content: news1_oct27.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here