നിയമസഭാ സ്പീക്കറായിരിക്കെ വക്കം പുരുഷോത്തമൻ മക്കളുടെ പേരിൽ നടത്തിയ കോടികളുടെ ഭൂമി ഇടപാട് സംബന്ധിച്ച കൂടുതൽ രേഖകൾ വിജിലൻസ് കണ്ടെടുത്തു. കേസിൽ വിശദദമായ അന്വേഷണം വേണ്ടതിനാൽ നവംബർ 15 വരെ വിജിലൻസ് പ്രത്യേക കോടതി സമയം അനുവദിച്ചു. തമിഴ്‌നാട്ടിൽ നിന്നും കേരളത്തിൽ നിന്നും നിരവധി രേഖകൾ കണ്ടെടുത്തതായും ഇവ കൂടുതൽ പരിശോധനയ്‌ക്ക് വിധേയമാക്കേണ്ടതായും വിജിലൻസ് റിപ്പോർട്ട് പറയുന്നു.
മറുപുറംഃ മച്ചമ്പി സജീവ രാഷ്‌ട്രീയം വിടുന്നു എന്നു പറഞ്ഞപ്പോഴേ കാര്യം മനസ്‌സിലായി. എന്തായിരുന്നു വാക്‌ലീലാവിലാസങ്ങൾ. കല്യാണങ്ങളൊന്നും ആർഭാടമായി നടത്തരുത്. ഒരു നേരം ഭക്ഷണം മതി. ആഭരണങ്ങൾ വേണ്ടേവേണ്ട. തറയിൽ കിടന്നുറക്കം…. ഇതൊക്കെ പ്രജകൾക്കു മാത്രം. ഞമ്മന്റെ കാര്യം വരുമ്പോൾ അണ്ഡകടാഹം തലതിരിച്ചിടണം. തമിഴ്‌നാട്ടിലും കേരളത്തിലുമായി ഏക്കറുകൾ വാങ്ങിക്കൂട്ടണം. മക്കൾക്ക് കോടികളുടെ നിക്ഷേപം നൽകണം. പണ്ട് ആന്തമാനിലായിരുന്നപ്പോൾ വെട്ടിയ മരത്തിന് കണക്കില്ല. ഇതിനൊക്കെയാണ് ഗവർണറും മന്ത്രിയും സ്പീക്കറുമൊക്കെയാകുന്നത്. അല്ലാതെ രാജ്യം ഭരിക്കാനല്ല.. വക്കമേ കേസുകൾ വെക്കം വെക്കം നടക്കാൻ ജനം പ്രാർത്ഥിക്കുന്നുണ്ട്. യോഗമുണ്ടെങ്കിൽ ഗോതമ്പുണ്ടയുടെ കാര്യവും ദൈവം പരിഗണിക്കും.
Generated from archived content: news1_oct26_06.html